കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ താജ്മഹലും വില്‍ക്കും; മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
PM Modi Might Even Sell Taj Mahal, Says Rahul Gandhi | Oneindia Malayalam

ദില്ലി: രാജ്യത്തിന്റെ എല്ലാ ആസ്തിയും നരേന്ദ്ര മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയിലെ ജങ്പുരയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. എയര്‍ ഇന്ത്യയും പൊതുമേഖലാ സ്ഥാപനങ്ങളും മോദി സര്‍ക്കാര്‍ വില്‍ക്കുകയാണ്. എണ്ണ കമ്പനികളും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ താജ്മഹല്‍ പോലും വില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പരഹിസിച്ചു.

Rahul

രാജ്യത്തെ തൊഴിലില്ലായ്മയാണ് രാഹുല്‍ ഗാന്ധി പ്രധാനമായും പ്രചാരണത്തില്‍ ഊന്നിപ്പറഞ്ഞത്. ബിജെപിക്കും എഎപിക്കും രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഏതാനും വ്യക്തികള്‍ക്ക് മാത്രം ഗുണം ചെയ്യുന്നതാണ്. എത്ര തൊഴിലവസരങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ നിര്‍മല സീതാരാമനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഞാനൊരു എണ്ണം പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി അത് കളവാണ് എന്ന് പറയുമെന്നായിരുന്നു നിര്‍മലയുടെ മറുപടി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനെ കുറിച്ച് അവര്‍ക്ക് പറയാന്‍ പോലും സാധിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...

ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ 15 പേര്‍ക്കാണ് നേട്ടം. അദാനിക്ക് മോദി സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ സംബന്ധിച്ച് സംസാരിക്കണമെങ്കില്‍ 45 മിനുറ്റ് വേണ്ടിവരും. അദാനിയും അംബാനിയുമാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. അല്ലാതെ മോദി അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി എത്തിയത്. കോണ്‍ഗ്രസും എഎപിയും ബിജെപിയും തമ്മിലാണ് ദില്ലിയിലെ മല്‍സരം. ഈ മാസം എട്ടിനാണ് വോട്ടെടുപ്പ്. ഫലം 11ന് അറിയാം.

English summary
Delhi Elections 2020: They could even sell Taj Mahal’: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X