4500 ഓളം കൊവിഡ് മരണങ്ങൾ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്താതെ ദില്ലി സർക്കാർ
ദില്ലി; കൊവിഡ് ബാധിച്ച് മരിച്ച 4500 ൽ അധികം പേരുടെ വിവരങ്ങള്‍ ദില്ലി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് റിപോര്‍ട്ട്. ഏപ്രിൽ 18 നും മെയ് 11 നും ഇടയിൽ സംഭവിച്ച 4783 മരണങ്ങളാണ് ഇത്തരത്തിൽ സർക്കാരിന്റെ രേഖകളിൽ ഇടംപിടിക്കാതെ പോയതെന്ന് ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
മുനിസിപ്പൽ രേഖകൾ അനുസരിച്ച് 24 ദിവസ കാലയളവിൽ 12,833 കോവിഡ് രോഗികളെയാണ് സംസ്കരിച്ചത്. അതായത് ഒരു ദിവസം കുറഞ്ഞത് 534 മരണങ്ങൾ. എന്നാൽ ദില്ലി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 8,050 മരണങ്ങളാണുള്ളത്.അതേസമയം സംഭവത്തിൽ ദില്ലി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ മരണങ്ങളെ കുറച്ച് കാണിക്കാനുള്ള മനപ്പൂർവ്വമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
മഹാമാരിയുടെ തുടക്കം മുതൽ സർക്കാർ ഇത്തരത്തിൽ കണക്കുകൾ മറച്ചുവെയ്ക്കുന്ുണ്ട്. ശവസംസ്കാരത്തിന് വിറക് വാങ്ങാൻ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അവർ പരിഗണിക്കുന്നില്ല. ഡോക്ടർമാർക്കും ശുചിത്വ തൊഴിലാളികൾക്കും ഉൾപ്പെടെ നൽകേണ്ടുന്ന ഫണ്ടിൽ പോലും സർക്കാർ അടയിരിക്കുകയാണെന്നും ദില്ലി നോർത്ത് മുനിസിപ്പൽ കോർപറേഷൻ മേയർ ജയ് പ്രകാശ് പറഞ്ഞു.
എന്നാൽ കണക്കുകളിലെ അന്തരത്തിന് മറ്റൊരു വിശദീകരണമാണ് കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ നൽകുന്നത്. സംശയാസ്പദമായ കൊവിഡ് കേസുകൾ,മറ്റ് ഗുരുതര അസുഖങ്ങളുമായി എത്തുന്നവർ, ദില്ലിക്ക് പുറത്തുള്ളവർ എന്നിവരെ കൊവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
ദില്ലി സർക്കാരും ഈ കണക്കുകളെ തള്ളി രംഗത്തെത്തി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുന്നവരോ ആശുപത്രിക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ ഇരിക്കുന്നവരോ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല.മാത്രമല്ല കൊവിഡ് നെഗറ്റീവ് ആയശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മൂലം മരിക്കുന്നവരും ഈ പട്ടികയിൽ ഉൾപ്പെടില്ലെന്നും അധികൃതർ പറയുന്നു.
ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം












Click it and Unblock the Notifications