Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം; രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്ത്

ദില്ലി: ദില്ലിയില്‍ കൊവിഡ്-19 ന്റെ രണ്ടാം ഘട്ട വ്യാപനം സംഭവിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഈ മാസം ആദ്യം കൊവിഡ് രോഗികള്‍ കുത്തനെ ഉയര്‍ന്നത് രണ്ടാം ഘട്ട വ്യാപനത്തിന്റെ സൂചനയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നാലായിരത്തിലേറെ പേര്‍ക്കായിരുന്നു സെപ്തംബര്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് രണ്ടാം ഘട്ട കൊവിഡ് വ്യാപനം സ്ഥിരീകരിക്കുന്നത്. ആ മാസം ആദ്യം പ്രതിദിനം 4000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജ്യത്ത ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 12,63,799 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലി അഞ്ചാം സ്ഥാനത്താണ്. 2,56,789 പേര്‍ക്കാണ് ദില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

kejriwal

സെപ്തംബര്‍ 16 ന് 4500 നടുത്ത് ആളുകള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞ് വരികയായിരുന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 3700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ 9 നായിരുന്നു ദില്ലിയില്‍ 4000 ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് ദില്ലിയിലെ കൊവിഡ് കേസുകള്‍ 2 ലക്ഷം കടന്നു.

ഈ കാലയളവില്‍ രാജ്യതലസ്ഥാനത്ത് നിരവധി എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 57 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗ് സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+