'വിമാന ടിക്കറ്റിന് 40,000 രൂപയോ?'; ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുടഞ്ഞ് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കിയത് മൂലം വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് പ്രതിസന്ധിയിലായ ഇൻഡിഗോയോട് ഡൽഹി ഹൈക്കോടതി. കൂടാതെ വിഷയത്തിൽ അലംഭാവം കാട്ടിയ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. 40,000 വരെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് തടയാത്തതിനെയാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
ചീഫ് ജസ്‌റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ സാഹചര്യത്തെ അതിശയകരം എന്നാണ് വിശേഷിപ്പിച്ചത്. ഇത് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രത്യാഘാതമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിസന്ധി ദിവസങ്ങളായി തുടർന്നിട്ടും മാറ്റമില്ലാതായതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

'വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് നഷ്‌ടപരിഹാരം നൽകുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' ഹൈക്കോടതി വ്യക്തമാക്കി. പ്രതിസന്ധി രൂക്ഷമാകാൻ അനുവദിക്കുകയും അത് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാത്രം നടപടിയെടുക്കുകയും ചെയ്‌തതിനാണ് കേന്ദ്രത്തെ ഹൈക്കോടതി കുറ്റപ്പെടുത്തിയത്.
'ഒരു പ്രതിസന്ധി നിലവിലുണ്ടായിരുന്നെങ്കിൽ, മറ്റ് എയർലൈനുകൾക്ക് എങ്ങനെയാണ് അതിൽ നിന്ന് മുതലെടുക്കാൻ അനുമതി ലഭിച്ചത്? ടിക്കറ്റ് നിരക്ക് 35,000-40,000 രൂപയിലേക്ക് എങ്ങനെ ഉയർന്നു? ഈ സാഹചര്യം വഷളാകാൻ നിങ്ങൾ അനുവദിച്ചു' കോടതി കേന്ദ്ര സർക്കാരിനോട് പറഞ്ഞു. 'ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നുണ്ട്' കോടതി കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി, ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചതായും എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ അറിയിച്ചു. നേരത്തെ ഇൻഡിഗോയുടെ പ്രവർത്തനത്തകർച്ചക്കിടയിൽ, ചില റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ മൂന്നും നാലും ഇരട്ടിയായി ഉയർന്നിരുന്നു.
ഉദാഹരണത്തിന്, കഴിഞ്ഞ ആഴ്‌ച ഡൽഹി-മുംബൈ നോൺ-സ്‌റ്റോപ്പ് വിമാന ടിക്കറ്റിന്റെ വില 65,460 ആയി ഉയർന്നു. തുടർന്ന് കേന്ദ്രസർക്കാർ ഇടപെട്ട് ആഭ്യന്തര എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിക്കുകയായിരുന്നു. ഇൻഡിഗോയോട് 10 ശതമാനം സർവീസുകൾ വെട്ടിച്ചുരുക്കാൻ നിർദേശിച്ചു; ഇത് ദിവസേന 200ൽ അധികം വിമാനങ്ങൾ റദ്ദാക്കുന്നതിന് ഇടയാക്കും.
എന്നാൽ അഡീഷണൽ സോളിസിറ്റർ ജനറൽ സർക്കാർ നടപടികൾ വിശദീകരിച്ചെങ്കിലും, ഹൈക്കോടതി തൃപ്‌തരായിരുന്നില്ല. 'പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് നിങ്ങൾ ഈ നടപടികൾ സ്വീകരിച്ചത്. ചോദ്യം അതല്ല. എന്തുകൊണ്ട് ഈ സാഹചര്യം ഉണ്ടായി? എന്തായിരുന്നു നിങ്ങൾ അപ്പോൾ ചെയ്‌തുകൊണ്ടിരുന്നത്' എന്നായിരുന്നു കോടതിയുടെ ചോദ്യം.
വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരോട് എയർലൈൻ ജീവനക്കാർ ശരിയായ രീതിയിൽ പെരുമാറുന്നുവെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും ഹൈക്കോടതി തേടി. അതേസമയം, നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ക്രൂ വിശ്രമ, ഡ്യൂട്ടി മാനദണ്ഡങ്ങൾ അഥവാ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയാണ് പ്രതിസന്ധിയുടെ കേന്ദ്രബിന്ദു. ഇതോടെ ജീവനക്കാരുടെ പ്രതിസന്ധി നേരിടുകയായിരുന്നു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications