ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ കടയുടമയും മക്കളും അറസ്റ്റില്‍
ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാര്‍ഥി രജതിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പാന്‍മസാല കടയുടമയും രണ്ട് മക്കളും അറസ്റ്റിലായി. കളവ് ആരോപിച്ചാണ് രജതിനെ സംഘം മര്‍ദ്ദിച്ച് കൊന്നത്. മയൂര്‍ വിഹാര്‍ ഫേസ് -മൂന്നില്‍ താമസിയ്ക്കുന്ന പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകന്‍ രജതാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ പാന്‍മസാലക്കട തല്ലി തകര്‍ത്തു. മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ മുഴുവന്‍ കടകളും അടപ്പിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

സമീപത്തെ പാര്‍ക്കിലേയ്ക്ക് കൊണ്ടു പോയാണ് രജതിനേയും മറ്റ് രണ്ട് മലയാളി വിദ്യാര്‍ഥികളേയും സംഘം മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയെ ഇവര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദിച്ചവര്‍ മുന്നിലും പിന്നിലും ഇരുന്ന് ബൈക്കിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം എത്തിച്ച സ്വകാര്യ ക്‌ളിനിക്കില്‍ കുട്ടിയെ പ്രവേശിപ്പിച്ചില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications