അധ്യാപികയും 18 വയസുള്ള മകളും ആത്മഹത്യ ചെയ്ത നിലയില്‍
വീട്ടില്‍ നിന്നും മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അനിതയുടെ ഭര്‍ത്താവ് സത്യപാല്‍ യാദവും സ്‌കൂള്‍ അധ്യാപകനാണ്.
ദില്ലി: നജഫ്ഗഡില്‍ സര്‍ക്കാര്‍ അധ്യാപികയായ യുവതിയും മകളും ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. അനിത (48), മകള്‍ സിയ (18) എന്നിവരെ നജഫ്ഗഡിലെ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് അനിത. സിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും.
നജഫ്ഗഡ് നഗരത്തില്‍ അനിതയെ അധ്യാപികയായി നിയമിച്ചതിനെ തുടര്‍ന്ന് കുടുംബം ഒരു ഫ് ളാറ്റില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ആത്മഹത്യയെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേന്ദ്ര കുമാര്‍ അറിയിച്ചു. പോലീസ് എത്തുമ്പോള്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു.

വീട്ടില്‍ നിന്നും മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അനിതയുടെ ഭര്‍ത്താവ് സത്യപാല്‍ യാദവും സ്‌കൂള്‍ അധ്യാപകനാണ്. ഇയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകനുമൊത്ത് ജയ്പുരില്‍ പോയപ്പോഴാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഇതുവരെ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുമില്ല. ആത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് പോലീസ് ഭര്‍ത്താവില്‍ നിന്നും മൊഴിയെടുക്കും.












Click it and Unblock the Notifications