ട്രാഫിക് പോലീസുകാരന്റെ മര്‍ദ്ദനം; നിര്‍ണായക ഓഡിയോ പുറത്ത്
ദില്ലി: ദില്ലി നഗരത്തില്‍ മകളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെ ട്രാഫിക് പോലീസുകാരനുമായി തര്‍ക്കിക്കുന്നതും തുടര്‍ന്ന് പോലീസുകാരന്‍ ഇഷ്ടികകൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ട്രാഫിക് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍, ട്രാഫിക് പോലീസുകാരനെതിരായ നടപടി ഏകപക്ഷീയമാണെന്നും സ്ത്രീ കയര്‍ത്തത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്ത്രീയുമായി ട്രാഫിക് പോലീസുകാരന്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരിക്കുകയാണ്.

പോലീസുകാരന്‍ തന്നെയാണ് ടേപ്പ് പുറത്തുവിട്ടിരിക്കുന്നത്. ടേപ്പില്‍ പോലീസുകാരന്‍ 200 രൂപ കൈക്കൂലി ചോദിക്കുന്ന വിവരം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയില്‍ നിന്നും ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പോലീസുകാരന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ത്രീ നല്‍കാന്‍ കൂട്ടാക്കുന്നില്ല. ഫൈന്‍ ഉണ്ടെങ്കില്‍ പിഴയടക്കാനുള്ള ചെലാന്‍ നല്‍കാനാണ് ആവശ്യപ്പെടുന്നത്.
45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ടേപ്പില്‍ യുവതി പോലീസുകാരനോട് കയര്‍ക്കുന്ന വിവരമാണുളളതെന്ന് പറയപ്പെടുന്നു. ഇത് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നേരത്തെ പോലീസുകാരന്റെ അക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, ടേപ്പ് പുറത്തുവന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കേസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications