കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: പോലീസ് ആസ്ഥാനത്തിന്റെ 12 കിലോമീറ്റര്‍ ദൂരത്തിലാണ് രാജ്യം നടുങ്ങിയ കലാപം രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. കലാപകാരികള്‍ മൂന്ന് ദിവസം അഴിഞ്ഞാടുമ്പോള്‍ പ്രദേശത്ത് പേരിനെങ്കിലും പോലീസ് സാന്നിധ്യമുണ്ടായിരുന്നു. അക്രമികള്‍ കൂട്ടമായി എത്തി വീടുകളും വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുകയും ആളുകളെ അടിച്ചും വെടിവച്ചും കൊല്ലുകയും ചെയ്യുമ്പോള്‍ ദില്ലി പോലീസ് നോക്കി നിന്നു.

പലരും സഹായം അഭ്യര്‍ഥിച്ച് പോലീസിനെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് മുകളില്‍ നിന്ന് ഉത്തരവ് വന്നിട്ടില്ല എന്നായിരുന്നുവത്രെ മറുപടി. ഇന്ത്യ ടുഡെ മാധ്യമസംഘം കലാപത്തിന്റെ ഇരകളെ നേരിട്ട് കണ്ടപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. വിശദാംശങ്ങള്‍...

പെട്രോള്‍ പമ്പ് ഉടമ പറയുന്നു

പെട്രോള്‍ പമ്പ് ഉടമ പറയുന്നു

ബജന്‍പുരയിലെ പെട്രോള്‍ പമ്പില്‍ നിന്ന് മുഴുവന്‍ പണവും കൊള്ളയടിച്ച ശേഷം പമ്പിന് തീകൊളുത്തുകയായിരുന്നു. പമ്പിന്റെ ഉടമയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് രക്ഷിച്ചത്. 20 പേരോളം വരുന്ന സംഘമാണ് ആദ്യം പമ്പിലെത്തി കവര്‍ച്ച നടത്തിയ ശേഷം കത്തിച്ചതെന്ന് ഉടമ ഇന്ത്യ ടുഡെയോട് പറഞ്ഞു.

പോലീസുകാര്‍ കുളിമുറിയില്‍ ഒളിച്ചു

പോലീസുകാര്‍ കുളിമുറിയില്‍ ഒളിച്ചു

2000ത്തോളം വരുന്ന ജനക്കൂട്ടം പരിസരങ്ങളില്‍ അക്രമം നടത്തുന്നുണ്ടായിരുന്നു. നാല് പോലീസുകാര്‍ ഒരു കുളിമുറിയില്‍ കയറി ഒളിച്ചു. ബാക്കിയുള്ള പോലീസുകാര്‍ ഇടപെട്ടതേ ഇല്ല. കലാപകാരികളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഇടപെടാന്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി.

പോലീസുകാര്‍ പറഞ്ഞത് ഇങ്ങനെ

പോലീസുകാര്‍ പറഞ്ഞത് ഇങ്ങനെ

പോലീസുകാരുടെ മറുപടി തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ഇരകള്‍ പറയുന്നു. നിങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് തോന്നുന്നോ അത് ചെയ്‌തോളൂ. കലാപകാരികള്‍ അവര്‍ക്ക് തോന്നിയതും ചെയ്യട്ടേ, ഞങ്ങള്‍ക്ക് മുകളില്‍ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ല എന്നായിരുന്നു പോലീസ് പറഞ്ഞതത്രെ.

യമുന വിഹാറിലെ റസ്റ്ററന്റില്‍ നടന്നത്

യമുന വിഹാറിലെ റസ്റ്ററന്റില്‍ നടന്നത്

യമുന വിഹാറിലെ റസ്റ്ററന്റ് അക്രമികള്‍ കൊള്ളയടിച്ച ശേഷം കത്തിച്ചു. ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്കും പമ്പുടമ പറഞ്ഞ അതേ കഥയാണ് പറയാനുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് കട ആക്രമിക്കപ്പെട്ടത്. ഷട്ടര്‍ താഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞു. 50ഓളം പോലിസുകാര്‍ ഇത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

എന്തെങ്കിലും ചെയ്യൂ

എന്തെങ്കിലും ചെയ്യൂ

കലാപകാരികള്‍ ആയിരത്തിലധികമുണ്ടായിരുന്നു. പോലീസുകാരാണെങ്കില്‍ 50 പേരും. പോലീസുകാരെ സമീപിച്ച് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ആകാശത്തേക്ക് വെടിവച്ച് അക്രമികള്‍ പിരിച്ചുവിടാന്‍ അഭ്യര്‍ഥിച്ചു. എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞെങ്കിലും ഉത്തരവ് ലഭിക്കാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് പോലീസുകാര്‍ നല്‍കിയ മറുപടി.

അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'അമിത് ഷായുടെ പോലീസിനെ 'വെള്ളം കുടിപ്പിച്ച' ജസ്റ്റിസ് മുരളീധര്‍ ആരാണ്? ജഡ്ജിമാര്‍ക്കിടയിലെ 'പുലി'

English summary
Delhi Violence: ' When rioters attacked us, police said they have no orders to act', Victims tell Media,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X