'ഫെബ്രുവരി 5 ന് ആം ആദ്മിയെന്ന ദുരന്ത പാർട്ടിയിൽ നിന്നും ഡൽഹിക്ക് സ്വാതന്ത്ര്യം ലഭിക്കും'; അമിത് ഷാ
കൊച്ചി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും കടന്നാക്രമിക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ട് നേടാൻ വേണ്ടി കളവുകൾ മാത്രം പറയുന്നയാളാണ് കെജ്രിവാളെന്ന് കെജ്രിവാളെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ആം ആദ്മി ദുരന്തപാർട്ടിയാണെന്നും ഡൽഹിയിലെ സാധാരണക്കാരന്റെ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കെജ്രിവാളിന് സാധിച്ചിട്ടില്ലെന്നും ഷാ വിമർശിച്ചു.
'കെജ്രിവാളിന്റെ ഭരണത്തിന് കീഴിൽ ഡൽഹിയിലെ സ്ഥിതി കൂടുതൽ മോശമായി. 10 വർഷമായി നേരിടുന്ന അഴുക്കുവെള്ളം, വെള്ളപ്പൊക്കം, കെട്ടിക്കിടക്കുന്ന കിണറുകൾ, അവഗണിക്കപ്പെട്ട പൂന്തോട്ടങ്ങൾ, സ്കൂളുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ..കെജ്രിവാൾ നിങ്ങളെ പരിഗണിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? ശുദ്ധമായ വെള്ളവും ആശ്രയിക്കാൻ ആകുന്ന സേവനങ്ങൾ നൽകുന്നുണ്ടോ?', ഷാ ചോദിച്ചു. ഫെബ്രുവരി 5 ന് ആം ആദ്മിയെന്ന ദുരന്ത പാർട്ടിയിൽ നിന്നും ഡൽഹിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി. 'ബിജെപിയുടെ കീഴിലുള്ള ഭരണം സാധാരണക്കാരന്റെ പണം കോടപതികൾക്ക് ലോണായി നൽകുകയാണെന്നും അത് പിന്നീട് കിട്ടാക്കടമായി എഴുതിത്തള്ളുകയാണെന്നും കെജ്രിവാൾ വിമർശച്ചു. ഒരു ഭാഗത്ത് ബി ജെ പി പാവങ്ങളുടെ പണം വങ്ങി കോടിപതികൾക്ക് വായ്പ നൽകി രണ്ടോ മൂന്നോ വർഷത്തിന് ശേഷം ആ തുക എഴുതിത്തള്ളും. എന്നാൽ ആം ആദ്മി പാർട്ടിയുടെ ഭരണ മാതൃക അതല്ല. ഞങ്ങൾ 24 മണിക്കൂറും വൈദ്യുതി നൽകി, പാവങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകു, 24 മണിക്കൂർ സൗജന്യ വെള്ളം, മികച്ച പരിചരണം, ഇതൊക്കെയാണ് ഞങ്ങളുടെ ക്ഷേമ മാതൃക', കെജ്രിവാൾ പറഞ്ഞു.
അധികാരം ലങിച്ചാൽ ബി ജെ പി ഇതൊക്കെ നിർത്തലാക്കും. കാരണം അവരുടെ ഭരണ മാതൃകയ്ക്ക് എതിരാണ് ഇതൊക്കെ. ഇക്കാര്യം അവർ പല രീതിയിലും നേതാക്കളിലൂടെയുമെല്ലാം വ്യക്തമായി തുറന്നുപറഞ്ഞുകഴിഞ്ഞു', കെജ്രിവാൾ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ്. ഇക്കുറിയും ഡൽഹി തൂത്തുവാരുമെന്നാണ് ആം ആദ്മിയും കെജ്രിവാളും അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ 70 സീറ്റുകളിൽ 62 ഓളം സീറ്റുകൾ നേടിയായിരുന്നു ആം ആദ്മിയുടെ വിജയം. കോണ്ഡഗ്രസ് സംപൂജ്യരായപ്പോൾ 8 സീറ്റുകൾ നേടാൻ ബി ജെ പിക്ക് കഴിഞ്ഞു.












Click it and Unblock the Notifications