ദളിതര്‍ക്ക് വെള്ളമെടുക്കുന്നതിന് വിലക്ക്; മധ്യ വയസ്‌ക കിണര്‍ കുഴിച്ചു!!!
ലക്‌നൗ: ദളിതര്‍ക്ക്പൊതു ടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിന് സവര്‍ണര്‍ വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് മധ്യ വയസ്‌ക നാല്പതോളം വരുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി കിണര്‍ കുഴിച്ചു. ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഖണ്ടിലാണ് സംഭവം. സവര്‍ണരുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അഞ്ച് വര്‍ഷം മുമ്പാണ് കസ്തൂരി എന്ന മധ്യ വയസ്‌ക കിണര്‍ കുഴിക്കാന്‍ തുടങ്ങിയത്.
ഗോത്രവംശജരായ കസ്തൂരി അടക്കമുള്ളവര്‍ ദുദി ഗ്രാമത്തിലാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ഹാന്‍ഡ് പമ്പില്‍ നിന്നും വെള്ളമെടുക്കാന്‍ മേല്‍ ജാതിക്കാര്‍ അനുവദിച്ചിരുന്നില്ല. ദാഹമകറ്റാനുള്ള ഒരു കുടം വെള്ളത്തിനായി യുദ്ധം ചെയ്യേണ്ട അവസ്ഥയാണ് ഗ്രാമത്തിലുള്ളവര്‍ക്ക്. ഈ അസ്ഥയ്ക്ക് അറുതി വരുത്തനാണ് കസ്തൂരി കിണര്‍ കുഴിക്കുക എന്ന ദൗത്യം ഏറ്റെടുത്തത്.

അഞ്ച് വര്‍ഷം മുമ്പ്
സവര്‍ണരുടെ അധിക്ഷേപത്തില്‍ മനംനൊന്ത് അഞ്ച് വര്‍ഷം മുമ്പാണ് കിണര്‍ കുഴിക്കാന്‍ ആരംഭിച്ചതെന്ന് മധ്യ വയസ്‌കയായ കസ്തൂരി പറയുന്നു.

ഒരു കുടം വെള്ളത്തിന് ഒരു ദിനം
വനത്തിലെ പാറക്കൂട്ടങ്ങളിലൂടെ വരുന്ന വെള്ളമായിരുന്നു കസ്തൂരിയുടെ കുടിവെള്ള സ്രോതസ്സ് . ഒരു കുടം വെള്ളത്തിനായി ഒരു ദിവസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കസ്തൂരിയുടെ ഗോത്രത്തിലെ സാമൂഹ്യ പ്രവര്‍ത്തകനായ അമിത് പറയുന്നു.

കിണര്‍ കുഴിക്കാന്‍ തുടങ്ങി
പാറയിടുക്കില്‍ നിന്നും തുടര്‍ച്ചയായി രണ്ട് ദിവസം വെള്ളം കിട്ടാതെ വന്നപ്പോള്‍ കസ്തൂരി വിവിധ ഇടങ്ങളില്‍ കുഴിക്കാന്‍ തുടങ്ങുകയായിരുന്നു. പക്ഷെ എല്ലാം പരാജയപ്പെട്ടു. ഓരോ ദിവസവും ഇത് തനിക്ക് സാധിക്കുമോ എന്ന തോന്നലുണ്ടായിരുന്നെന്ന് കസ്തൂരി പറയുന്നു.

മക്കളും എത്തി
പരാജയങ്ങള്‍ക്ക് ശേഷവും കസ്തൂരി ജനുവരിയില്‍ വീണ്ടും കിണര്‍ കുഴിക്കാന്‍ ആരംഭിക്കുകയായിരുന്നു. അമ്മയെ സഹായിക്കാന്‍ മക്കളും മരുമക്കളും എത്തിയതോടെ ലക്ഷ്യത്തിനടുത്ത് എത്തുകയായിരുന്നു കസ്തൂരി.

സഹായത്തിന് ഗോത്ര കുടുംബങ്ങള്‍
ഏപ്രിലോടെ നാല്‍പ്പതോളം വരുന്ന ഗോത്ര കുടുംബങ്ങള്‍ കിണര്‍ കുഴിക്കാനുള്ള ഉദ്യമത്തില്‍ കസ്തൂരിയെ സഹായിക്കാനെത്തി. ജൂണ്‍ മധ്യത്തോടെ 25 അടി ആഴത്തില്‍ കിണര്‍ കുഴിക്കാനായെന്ന് കസ്തൂരി പറയുന്നു.












Click it and Unblock the Notifications