എല്ലാവർക്കും ഹെൽത്ത് ഐഡി: ആയുഷ്മാൻ ഭാരത് മിഷൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, 14 അക്ക നമ്പറിൽ എല്ലാ വിവരങ്ങളും
ദില്ലി: ഇന്ത്യക്കാർക്ക് ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകൾ സൃഷ്ടിക്കാനും ഉപയോഗിക്കാനും സഹായിക്കുന്ന നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻഡിഎച്ച്എം) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയ്ക്ക് കീഴിൽ ഓരോ ഇന്ത്യക്കാരനും 14 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കും. പദ്ധതിയുടെ പേര് പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷൻ എന്ന് പരിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ചാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് മിഷൻ പ്രഖ്യാപിക്കുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റൽ ഹെൽത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനും ചികിത്സാ സംബന്ധമായ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് ആയുഷ്മാൻ ഭാരത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ പൌരന്മാരുടെ അനുമതിയോടെ ചന്നെ ആരോഗ്യരേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ആരോഗ്യകേന്ദ്രങ്ങൾക്ക് ഇവ പരിശോധിക്കുന്നതിനുള്ള സൌകര്യവും എളുപ്പത്തിൽ ലഭ്യമാക്കുകയാണ് സർക്കാർ ഇതിലൂടെ പദ്ധതിയിടുന്നത്. നിലവിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്, ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യമായി ആരംഭിച്ചത്. ആയുഷ്മാൻ ഭാരത് മിഷൻ പരീക്ഷണാർത്ഥം നടപ്പിലാക്കി വരുന്നുണ്ട്.

സെപ്റ്റംബർ 27 നാണ് പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷൻ രാജ്യവ്യാപകമായി പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും ഉൾപ്പെടുന്നതായിരിക്കും ഡിജിറ്റൽ ഹെൽത്ത് ഐഡിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. നാളെ, സെപ്റ്റംബർ 27 ഇന്ത്യയുടെ ആരോഗ്യ പരിപാലന മേഖലയിലെ സുപ്രധാന ദിവസമാണ്. രാവിലെ 11 മണിക്ക് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ആരംഭിക്കും. ഈ ദൗത്യം ആരോഗ്യസംരക്ഷണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ഈ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് വഴിതുറക്കുകയും ചെയ്യുന്നു.
ഒരു ആധാർ കാർഡോ ഗുണഭോക്താവിന്റെ മൊബൈൽ നമ്പറോ ഉപയോഗിച്ചായിരിക്കും ഐഡി തയ്യാറാക്കുന്നത്. കൂടാതെ പ്രസക്തമായ ആരോഗ്യ രേഖകൾ, പരിശോധനാ ഫലം, റിപ്പോർട്ടുകൾ എന്നിവയും ഐഡിയുമായി ബന്ധിപ്പിച്ചിരിക്കും. ഇതോടെ ഭാവിയിൽ ആശുപത്രിയിലെത്തുമ്പോൾ ഇവയൊന്നും തന്നെ കയ്യിൽ കൊണ്ടു നടക്കേണ്ട ആവശ്യമില്ല. മറിച്ച് ഇവയെല്ലാം ഐഡി നമ്പറിൽ നിന്ന് ലഭ്യമാകുകയും ചെയ്യും. സാധാരണക്കാരന്റെ എല്ലാ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങൾക്കും പിഎം-ഡിഎച്ച്എം ഒരു ഒറ്റത്തവണ പരിഹാരമായി ഐഡി പ്രവർത്തിക്കുമെന്നാണ് എൻഡിഎച്ച്‌എം നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Recommended Video
വ്യക്തികൾക്ക് തങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് വേണ്ടി ഒന്നിലധികം ഹെൽത്ത് കാർഡുകളും എടുത്ത് ഉപയോഗിക്കാൻ സാധിക്കും. രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ പലർക്കും ഇതിനകം തന്നെ ഈ ഹെൽത്ത് ഐഡി ലഭിക്കുകയും ചെയ്തിട്ടുണ്ട്. വാക്സിൻ സർട്ടിഫിക്കറ്റിലും ഈ ഐഡി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യുന്നതിന്, ജനസംഖ്യാപരമായ വിവരങ്ങൾ, ലൊക്കേഷൻ, കുടുംബം / ബന്ധം, ബന്ധപ്പെടാനുള്ള വിവരങ്ങൾ,എന്നിവയുൾപ്പെടെ ചില അടിസ്ഥാന വിവരങ്ങൾ ശേഖരിക്കും. "ആശുപത്രികൾ, ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, ഇമേജിംഗ് സെന്ററുകൾ, ഫാർമസികൾ മുതലായവ ഉൾപ്പെടെ പൊതു, സ്വകാര്യ ആരോഗ്യ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.












Click it and Unblock the Notifications