അമൃത റായ്; ദിഗ് വിജയ് സിംഗിനെതിരെ വീട്ടുകാര്‍
ദില്ലി: മകളെക്കാള്‍ പ്രായം കുറഞ്ഞ ടി വി ജേര്ണലിസ്റ്റിനെ പ്രണയിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. സിംഗിന്റെ സഹോദരന്റെ ഭാര്യയായ റുബീന ശര്‍മ സിംഗാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ ജ്യേഷ്ഠ സഹോദരനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ദിഗ് വിജയ് സിംഗിന്റെ അനുജന് ലക്ഷ്മണിന്റെ ഭാര്യയാണ് റുബീന.
13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട് എന്ന് കാണിച്ച് ദിഗ് വിജയ് സിംഗ് തന്റെയും ലക്ഷ്മണിന്റെയും വിവാഹത്തിന് തടസ്സം പറഞ്ഞിരുന്നു എന്നാണ് റുബീന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മകളെക്കാള്‍ പ്രായം കുറവുള്ള ടി വി ജേര്‍ണലിസ്റ്റുമായി ബന്ധത്തിലാണ് അദ്ദേഹം. ദിഗ് വിജയ് സിംഗ് മാത്രമല്ല, ലക്ഷ്മണിന്റെ മകളും തങ്ങളുടെ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ലേ - റുബീന ചോദിക്കുന്നു.

പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന് എതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ലക്ഷ്മണ്. സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബി ജെ പിയിലേക്ക് പോയ ലക്ഷ്മണ് അടുത്തിടെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ഒരു മകനും നാല് പെണ്മക്കളുമാണ് ദിഗ് വിജയ് സിംഗിനുള്ളത്. മധ്യപ്രദേശിലെ എം എല്‍ എയാണ് മകന് ജയ് വര്ധന് സിംഗ്.
ബി ജെ പി നേതാവ് നരേന്ദ്ര മോദിയെപ്പോലെ താന്‍ ബന്ധം രഹസ്യമാക്കി വെക്കില്ല എന്ന് പറഞ്ഞെങ്കിലും ദിഗ് വിജയ് സിംഗിന് അനുകൂലമായല്ല കാര്യങ്ങളുടെ പോക്ക്. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ രഹസ്യചിത്രങ്ങള്‍ പരക്കുന്നത് വരെ സിംഗ് ഈ ബന്ധം പരസ്യമാക്കിയിരുന്നില്ല എന്നും ആക്ഷേപമുണ്ട്. ഭാര്യ മരിച്ച് ആറ് മാസത്തിന് ശേഷമാണത്രെ സിംഗും അമൃതാ റായിയുമായി ബന്ധം തുടങ്ങിയത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications