കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചര്‍ച്ച: ബ്രിട്ടീഷ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍, ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് യുകെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. തിങ്കളാഴ്ചയായിരുന്നു ഈ വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയത്. 90 മിനിറ്റോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ നിരവധി എംപിമാര്‍ കര്‍ഷക സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

രണ്ട് രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ യുകെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ യുകെയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറിയാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്.
മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എംപിമാര്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, മാര്‍ച്ച് നാലിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തിവരുന്ന കാര്‍ഷിക സമരത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഒപ്പുവെച്ചിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ നിവേദനത്തില്‍ ഒപ്പുവെച്ചെന്ന വാര്‍ത്തകള്‍ വെസ്റ്റ് ലണ്ടന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications