Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയുടെ സ്വന്തം ലക്ഷ്യമെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത ബിജെപിയുടെ സ്വന്തം ലക്ഷ്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ ശനിയാഴ്ച പറഞ്ഞു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയെ അപലപിച്ച തരൂർ, ഈ വിഷയം ഒടുവിൽ പ്രതിപക്ഷ പാർട്ടികൾക്കും രാഹുലിനും ഗുണം ചെയ്യുമെന്ന് പറഞ്ഞു. തങ്ങളുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അതിരൂക്ഷമായി എതിർത്ത പ്രാദേശിക പാർട്ടികൾ പോലും ഇപ്പോൾ രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌ സഭയിൽ അയോഗ്യത വിജ്ഞാപനം പുറപ്പെടുവിച്ചതിൽ നടപടിക്രമങ്ങളിലെ അപാകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്ത്യൻ രാഷ്ട്രപതി ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നു. ലോക്‌ സഭാ സെക്രട്ടേറിയറ്റ് ഒരു വിജ്ഞാപനത്തിൽ ഒപ്പുവെക്കുന്നു (എന്നാൽ) രാഷ്ട്രപതി ഭവനുമായി ഒരു കൂടിയാലോചനയുടെ സൂചനയൊന്നുമില്ല," തരൂർ പറഞ്ഞു.

 shashi tharoor rahulgandhi

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതിയുടെ വിധിയെ കുറിച്ചും തരൂർ ചോദ്യങ്ങൾ ഉന്നയിച്ചു. കേസിലെ ഹരജിക്കാരൻ ഹൈക്കോടതിയിൽ പോയി തന്റെ ഹർജിയിൽ സ്റ്റേ നേടിയിരുന്നു, തുടർന്ന് ജഡ്ജിയെ മാറ്റുകയും ഹർജിക്കാരൻ സ്റ്റേ പിൻ വലിക്കുകയും ചെയ്തുവെന്നും തരൂർ പറഞ്ഞു.

"സ്‌റ്റേ ചോദിച്ച ആൾ വന്ന് സ്റ്റേ പിൻവലിക്കുകയും കേസ് പുനരാരംഭിക്കുകയും കുറച്ച് ദിവസത്തിനുള്ളിൽ ഈ വിധി നേടുകയും ചെയ്യും," തരൂർ പറഞ്ഞു, നടപടികൾ അസാധാരണമാണെന്ന് സൂചിപ്പിക്കുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രവർത്തിച്ച "അനിയന്ത്രിതമായ വേഗത" കണ്ട് താൻ സ്തംഭിച്ചുപോയെന്നും തരൂർ വ്യക്തമാക്കി.

അതേസമയം, രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ ലോകം ഇന്ത്യയുടെ ശബ്ദം കേൾക്കുകയാണ് ഉണ്ടായതെന്ന് ശശി തരൂർ പറഞ്ഞു. ആഗോളമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത ചർച്ചയായത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂർ ഇത് വ്യക്തമാക്കിയത്. വിദേശമാധ്യമങ്ങളിൽ രാഹുലിനെ അയോഗ്യനാക്കിയ വാർത്തകളുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു ട്വീറ്റ്.

'അവർ ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിച്ചു. ഇപ്പോൾ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേൾക്കുകയാണ്', ശശി തരൂർ ട്വീറ്റ് ചെയ്തു. ഗാർഡിയൻ ഓസ്‌ട്രേലിയ, ദി ന്യൂയോർക്ക് ടൈംസ്, ദി വാഷിങ്ടൺ പോസ്റ്റ്, ടെലിമുൻഡോ, അഷ്‌റാഖ് ന്യൂസ്, സി.എൻ.എൻ. ബ്രസീൽ, ഫ്രാങ്ക്ഫർട്ടർ ആൽഗമൈൻ സെയ്തൂങ്, ആർ.എഫ്.ഐ, ബി.ബി.സി. എന്നീ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സ്‌ക്രീൻ ഷോട്ടാണ് ശശി തരൂർ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസവും സമാനപ്രതികരണം തരൂർ നടത്തിയിരുന്നു. 'ബിട്ടീഷ് സദസിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. എന്നാൽ, പ്രവൃത്തികളിലൂടെ അതിന്റെ ഏറ്റവും മോശം അവസ്ഥ ബി.ജെ.പി. സർക്കാർ വെളിപ്പെടുത്തി', എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുൽ ​ഗാന്ധി.

ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വ്യാഴാഴ്ചയാണ് രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+