കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി ആഘോഷത്തില്‍ ശിവകാശിക്ക് ബംബര്‍ അടിച്ചു; 6000 കോടിയുടെ പടക്ക വ്യാപാരം

Google Oneindia Malayalam News

ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ് രാജ്യം വീണ്ടും സാധാരണ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡിന് ശേഷം യാതൊരുവിധ നിയന്ത്രണങ്ങളില്ലാത്ത ദീപാവലി എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പടക്കങ്ങള്‍ പൊട്ടിച്ചും ദീപം തെളിയിച്ചും ഇന്ത്യക്കാര്‍ ദീപാവലിയെ അതി ഗംഭീരമാക്കി. എന്നാല്‍ ഇപ്പോഴിതാ ദീപാവലി ആഘോഷങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ ശിവകാശിയില്‍ വിറ്റഴിച്ച പടക്കങ്ങളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

1

ഇത്തവണ ശിവകാശിയില്‍ നിന്ന് വിറ്റഴിച്ചത് 6000 കോടി രൂപയുടെ പടക്കങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് പടക്കശാല ഉടമകള്‍ പറഞ്ഞു. സുപ്രീം കോടതിയുടെ നിയന്ത്രണവും പാരിസ്ഥിതിക ചട്ടങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനയും കാരണം ഇത്തവണ ശിവകാശിയല്‍ പടക്ക നിര്‍മ്മാണം കുറവായിരുന്നു.

2

എന്നാല്‍ ഇത്തവണ ശേഖരിച്ച പടക്കം മുഴുവനായും വില്‍പ്പന നടത്തിയെന്ന് ഉടമകള്‍ പറയുന്നു. ഇത്തവണ നിര്‍മ്മാണം കുറവായതിനാല്‍ 30 ശതമാനത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായില്ലെന്നും ഉടമകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍മ്മാണം കുറവായിരുന്നു. ഇത്തവണയാണ് പടക്ക നിര്‍മ്മാണ വ്യപാരം ഉണര്‍ന്നത്.

3

യുവാവിന്റെ കണ്ണില്‍ മിന്നുന്ന ഫ്‌ളാഷ് ലൈറ്റ്; അമ്പരന്ന് സോഷ്യല്‍ മീഡിയ, കാരണം ഇതാണ്യുവാവിന്റെ കണ്ണില്‍ മിന്നുന്ന ഫ്‌ളാഷ് ലൈറ്റ്; അമ്പരന്ന് സോഷ്യല്‍ മീഡിയ, കാരണം ഇതാണ്

ശിവകാശിയില്‍ നിര്‍മ്മിക്കുന്ന പടക്കങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശിവകാശിയില്‍ നിന്ന് എത്താറുള്ള പടക്കങ്ങളാണ് വില്‍ക്കാറുള്ളത്. ഇത്തവണ ചെന്നൈയില്‍ നിന്ന് മാത്രമായി ശിവകാശിയില്‍ നിന്ന് 150 കോടിയുടെ പടക്കങ്ങള്‍ എത്തിച്ചിരുന്നു.

4

ഈ വര്‍ഷത്തെ വില്‍പ്പന തങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിയെന്ന് ഉടമകള്‍ പറയുന്നു. ഇനി വരുന്ന വര്‍ഷങ്ങളില്‍ നിര്‍മ്മാണം ഉയര്‍ത്താനാണ് പദ്ധതിയെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ശിവകാശി പടക്ക വ്യവസായം നേരിട്ടത്. അടുത്തിടെ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ശിവകാശി പടക്ക നിര്‍മ്മാതാക്കള്‍ ശ്രമിച്ചിരുന്നു.

5

ഗ്രീന്‍ ഫയര്‍ക്രാക്കേഴ്‌സിന് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ വലിയ അവസരങ്ങളാണ് ഉള്ളത്. അമേരിക്ക, യൂറോപ്പ് വിപണികള്‍ക്ക് ശിവാകാശി പടക്കങ്ങളോട് താല്പര്യം കൂടുതലാണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് പടക്ക വിപണയില്‍ ചൈനയ്ക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് തുല്യമാണ് ഇന്ന് ശിവകാശി പടക്കങ്ങള്‍ക്ക് ലഭിക്കുന്നത്.

6

'ഒന്നിനും കൊള്ളാത്തവന്‍ എന്ന് വിളിച്ചു': നേരിട്ടതേറേയും പരാജയം, ആർക്കും ഒരു ദോഷവും ചെയ്തില്ല: റോബിന്‍'ഒന്നിനും കൊള്ളാത്തവന്‍ എന്ന് വിളിച്ചു': നേരിട്ടതേറേയും പരാജയം, ആർക്കും ഒരു ദോഷവും ചെയ്തില്ല: റോബിന്‍

ലക്ഷക്കണക്കിന് പേരാണ് ശിവകാശി പടക്ക നിര്‍മ്മാണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഏകദേശം എട്ട് ലക്ഷത്തോളം പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പടക്കങ്ങളുടെ ബിസിനസ് നടത്തുന്നതില്‍ ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്. വാര്‍ഷിക വിറ്റുവരവായി 26,000 കോടിയുടെ ഭീമമായ ബിസിനസാണ് ഇപ്പോള്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.

7

15 വർഷത്തിന് ശേഷം ദില്ലിയില്‍ ബിജെപിയെ അടിപതറിക്കും: കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് എഎപി15 വർഷത്തിന് ശേഷം ദില്ലിയില്‍ ബിജെപിയെ അടിപതറിക്കും: കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് എഎപി

ലക്ഷക്കണക്കിന് പേരാണ് ശിവകാശി പടക്ക നിര്‍മ്മാണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഏകദേശം എട്ട് ലക്ഷത്തോളം പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പടക്കങ്ങളുടെ ബിസിനസ് നടത്തുന്നതില്‍ ചൈനയാണ് മുന്നില്‍ നില്‍ക്കുന്നത്. വാര്‍ഷിക വിറ്റുവരവായി 26,000 കോടിയുടെ ഭീമമായ ബിസിനസാണ് ഇപ്പോള്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.

8

അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രൂക്ഷമായ വായുമലിനീകരണമാണുള്ളത്. ഇപ്പോള്‍ വായുഗുണനിലവാര സൂചിക 323 ആണ് രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാവിലെ എട്ട് മണിയോടെ മലിനീകരണ തോത് 326 ആണ് രേഖപ്പെടുത്തിയത്. വായുമലിനീകരണം രൂക്ഷമായതോടെ ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദില്ലിയില്‍ പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവുശിക്ഷയും 200 രൂപ പിഴയും ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദീപാവലി ദിനത്തില്‍ ഇത് വ്യാപകമായി ലംഘിക്കപ്പെട്ടു.

English summary
Diwali 2022: Firecrackers Worth RS 6000 Crores Sold Alone In Sivakasi For This Deepavali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X