Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാവും; കോണ്‍ഗ്രസിന്‍റെ തിരിച്ച് വരവ് ഉറപ്പ്, ജനം അതാഗ്രഹിക്കുന്നു'

ബംഗളൂരു: കോണ്‍ഗ്രസിന് ഒരുപാട് കണക്കുകള്‍ തീര്‍ക്കാനുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. സംസ്ഥാനത്ത് അധികാരത്തിലേറിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ ഒന്നര വര്‍ഷം പോലും തികയുന്നതിന് മുമ്പ് തന്നെ ബിജെപി വീഴ്ത്തുകയായിരുന്നു. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചായിരുന്നു ബിജെപിയുടെ ഈ നീക്കം. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നു.

എന്നാല്‍ ഇതിനെല്ലാം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. മാത്രവുമല്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡികെ ശിവകുമാറിനെ അവതരിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ ഒരുങ്ങി വരികയാണ്.

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

Recommended Video

cmsvideo
    കോൺഗ്രസിനെ ചതിച്ച സിന്ധ്യ..ആ കളി ശരിക്കും ഏറ്റു

    ക്രൈസിസ് മാനേജര്‍

    നിരന്തരമുള്ള തിരിച്ചടികളുടെ പശ്ചാത്തലത്തിലായിരുന്നു ക്രൈസിസ് മാനേജര്‍ എന്ന വിളിപ്പേരുള്ള ഡികെ ശിവകുമാറിനെ ഹൈക്കമാന്‍ഡ് കര്‍ണാടക പിസിസി അധ്യക്ഷനായി നിയമിച്ചത്. അതോടെ പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായെന്ന് മാത്രമല്ല കോണ്‍ഗ്രസ് തിരിച്ച് വരവിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുകയും ചെയ്തു.

    ആദ്യ സുചനകള്‍

    ഇതിന്‍റെ ആദ്യ സുചനകള്‍ ലഭിച്ചത് സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും അവരെ പരാജയപ്പെടുത്തി മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഡികെ ശിവകുമാറിന് കീഴില്‍ നടന്ന കൃത്യമായ പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

    ഡികെ ശിവകുമാര്‍

    ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഡികെ ശിവകുമാറിനെ തന്നെ മുന്‍ നിര്‍ത്തി നേരിടണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഡികെ ശിവകുമാര്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന പ്രഖ്യാപനവുമായി നിയുക്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് മുഹമ്മദ് ഹാരിസ് നാലപ്പാടും വ്യക്തമാക്കിയത്.

    മുഹമ്മദ് ഹാരിസ് നാലപ്പാട്

    ഉഡുപ്പിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു യോഗത്തിനിടെയാണ് ഡികെ ശിവകുമാര്‍ അടുത്ത കര്‍ണാടക മുഖ്യമന്ത്രിയാവുമെന്ന പ്രഖ്യാപനം മുഹമ്മദ് ഹാരിസ് നാലപ്പാട് നടത്തിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഉറപ്പായും ഡികെ ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാവും. ജനം അതാഗ്രഹിക്കുന്നു. അതിലൂടെ കര്‍ണാടക പുതിയ ഒരു വികസനക്കുതിപ്പിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

    നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കര്‍ണാടകയില്‍ ഇല്ലെങ്കിലും പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ഡികെ ശിവകുമാര്‍ തന്നെ നയിക്കുമെന്ന സൂചനയാണ് ദേശീയ നേതൃത്വവും നല്‍കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

    വലിയ ആവേശം

    ഡികെ മുന്നില്‍ നിന്ന് നയിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. പ്രാദേശിക തലത്തില്‍ തന്നെ നേരിട്ട് ഇടപെടാന്‍ കഴിയൂന്നൂവെന്നതാണ് ഡികെ ശിവകുമാറിനെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സംസ്ഥാനത്തെ വിവിധ മത-സാമുദായിക വിഭാഗങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.

    സിദ്ധരാമയ്യ

    അതേസമയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് എത്തിയിട്ടുണ്ട്. താന്‍ ഇപ്പോള്‍ പ്രതിനീധീകരിക്കുന്ന ബദാമി മണ്ഡലത്തില്‍ നിന്ന് തന്നെ അടുത്ത തവണയും മത്സരിക്കുമെന്നാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബദാമിയിലെ ജനങ്ങളോട് താന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മികച്ച പ്രവര്‍ത്തനം

    കോപ്പൽ, ചാമരാജ്‌പേട്ട്, കോലാർ തുടങ്ങിയ മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ അവിടുത്തെ ജനങ്ങള്‍ എന്നെ ക്ഷണിക്കുന്നുവെന്ന കാര്യം ശക്തമാണ്. എന്നാല്‍ ബദാമിയിലെ ജനങ്ങളെ വിട്ടുപോവാന്‍ എനിക്ക് സാധിക്കില്ല. തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷവും പത്ത് മാസവും ബാക്കിയുണ്ട്. സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ മികച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    ചുവപ്പില്‍ അതീവ സുന്ദരിയായി ബിഗ് ബോസം താരം 'ഡാർലിംഗ് കെപി': വൈറല്‍ ചിത്രങ്ങള്‍ കാണാം

    6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+