കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഡിഎംകെ നേതാവിന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് എതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി എം കെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗവര്‍ണറെ വെടിവെച്ച് കൊല്ലാന്‍ തങ്ങള്‍ ഭീകരവാദികളെ അയയ്ക്കും എന്നായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തിയുടെ ഭീഷണി. പ്രസംഗം വിവാദമായതിന് പിന്നാലെ ആണ് ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡി എം കെ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ബി ആര്‍. അംബേദ്കര്‍, പെരിയാര്‍ എന്നിവരെ പരാമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദത്തിനാണ് വഴി വെച്ചത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ കഴിയുന്നില്ലെങ്കില്‍ കശ്മീരിലേക്ക് പോകണമെന്നും വെടിവെച്ചു കൊല്ലാന്‍ തങ്ങള്‍ തന്നെ ഭീകരവാദിയെ അയക്കും എന്നുമായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തി പറഞ്ഞത്.

sa

എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്

ശിവാജി കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രാജ്ഭവന്‍ കത്തയച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ ശിവാജി കൃഷ്ണമൂര്‍ത്തി അപകീര്‍ത്തികരമായ ഭാഷയും ഭീഷണിയും ഉന്നയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാളിന് നല്‍കിയ പരാതിയില്‍ രാജ്ഭവന്‍ പറഞ്ഞു.

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബിഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബി

ബി ജെ പിയും പരാമര്‍ശം രാഷ്ട്രീയമായി ഉപയോഗിച്ചു. ബി ജെ പി തമിഴ്‌നാട് ഘടകം ശിവാജി കൃഷ്ണമൂര്‍ത്തിക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡി ജി പി.യെ സമീപിച്ചിരിക്കുകയാണ്. ഡി എം കെക്കാര്‍ നടത്തുന്ന ഇത്തരം പരസ്യമായ അപവാദങ്ങളില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത് ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നതിന് തുല്യമാണ് എന്ന് ഡി ജി പിക്ക് എഴുതിയ കത്തില്‍ തമിഴ്‌നാട് ബി ജെ പി പ്രസിഡന്റ് അണ്ണാമലൈ പറഞ്ഞു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയം വീണ്ടും ഇന്ത്യന്‍ പ്രവാസിക്കൊപ്പം; 68 കാരന് ലഭിച്ചത് ലക്ഷങ്ങള്‍

അതേസമയം ഗവര്‍ണറെ കൊല്ലാന്‍ കശ്മീര്‍ തീവ്രവാദികളെ നിയോഗിക്കും എന്ന് പറഞ്ഞയാളെ എന്‍ ഐ എ നിരീക്ഷിക്കണം എന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി പറഞ്ഞു. അതേസമയം വേണ്ട നടപടി സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയിട്ടുണ്ട് എന്ന് മറ്റൊരു ബി ജെ പി നേതാവ് കാരു നാഗരാജന്‍ പറഞ്ഞു.

English summary
DMK leader Shivaji Krishnamoorthy suspended for threat against governor RN Ravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X