ദില്ലിയില്‍ ആവശ്യമായ തോതില്‍ ഓക്സിജന്‍ ലഭ്യമാക്കണം: കേന്ദ്രത്തോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി
ദില്ലി: ദില്ലിക്ക് ആവശ്യമായ തോതില്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിൽ ചില സംസ്ഥാനങ്ങളോട് വിവേചനമുണ്ടെന്ന പരാതിയിൽ കേന്ദ്ര സർക്കാറിനോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു. ദില്ലിക്ക് അനുവദിച്ച ഓക്സിജന്‍ പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദില്ലി സര്‍ക്കാരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കൂടുതൽ ഓക്സിജൻ വിതരണം നടക്കുകയും ചെയ്യുന്നത് ദില്ലി സര്‍ക്കാര്‍ തങ്ങളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, ദില്ലി സര്‍ക്കാറിന്‍റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അതിശക്തമായി എതിര്‍ത്തു. ഈ ഹര്‍ജി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. തുടര്‍ന്ന് വിഷയത്തിൽ വിശദീകരണം നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഒരു ദിവസത്തെ സമയം കോടതി അനുവദിച്ചു. ജസ്റ്റിസ് വിപിൻ സാംഖി, ജസ്റ്റിസ് രേഖ പല്ലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹരജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടിയത്.

Recommended Video

ദില്ലിയിലേത് ഉള്‍പ്പടെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണ്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഓക്സിജന്‍ വിതരണം ചെയ്യുന്നതില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനുവദിച്ചതിനേക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കൂടുതല്‍ ഓക്സിജന്‍ മധ്യപ്രദേശിന് നല്‍കിയപ്പോള്‍ 480 മെട്രിക് ടൺ മാത്രമാണ് ഡൽഹിക്ക് നൽകിയതെന്നും നിരീക്ഷിച്ചു. ദില്ലിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഓക്സിജന്‍റെ വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി വിതരണക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications