കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദിന് മനംമാറ്റം? പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍, ലക്ഷ്യങ്ങള്‍ പലത്

Google Oneindia Malayalam News

ശ്രീനഗര്‍: കോണ്‍ഗ്രസിന് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ആഘാതങ്ങളിലൊന്നായിരുന്നു മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. ജമ്മു കശ്മീരില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഏറ്റവും സീനിയറായ നേതാവായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരം വേണം എന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജി.

ഇതിന് ശേഷം ഗുലാം നബി ആസാദ് കശ്മീര്‍ കേന്ദ്രീകരിച്ച് ഒരു പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നായിരുന്നു ഗുലാം നബി ആസാദ് തന്റെ പാര്‍ട്ടിക്ക് നല്‍കിയ പേര്. എന്നാല്‍ ഇതിന് ശേഷം കോണ്‍ഗ്രസിനെ പുകഴ്ത്തി കഴിഞ്ഞ ആഴ്ച ഗുലാം നബി ആസാദ് രംഗത്തെത്തിയത് എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. വിശദാംശങ്ങള്‍ അറിയാം...

1

നേരത്തെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

2

കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല എന്നും പാര്‍ട്ടിയുടെ സംവിധാനം ദുര്‍ബലമായത് മാത്രമായിരുന്നു കോണ്‍ഗ്രസ് വിടാന്‍ കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് പോലും അദ്ദേഹം പറഞ്ഞുവെച്ചു. ഇതോടെയാണ് ഗുലാം നബി ആസാദിന്റെ പരാമര്‍ശം ചര്‍ച്ചയായത്.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

3

കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തും എന്ന് അമിത് ഷാ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്റെ സ്വാധീനം തെളിയിക്കാനുള്ള ശ്രമത്തിലാണ് ഗുലാം നബി ആസാദ്. അതിനാല്‍ ഇവിടെ കോണ്‍ഗ്രസുമായി നീക്കുപോക്കിനും തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ സഖ്യത്തിനും ഗുലാം നബി ആസാദ് തയ്യാറായേക്കും എന്ന വിലയിരുത്തലുണ്ട്. ഇതിന്റെ മുന്നോടിയാണോ കോണ്‍ഗ്രസ് പുകഴ്ത്തല്‍ എന്നും വ്യക്തമല്ല.

മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

4

എന്തായാലും ഇതിന് പിന്നാലെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുലാം നബി ആസാദ്. തന്റെ പാര്‍ട്ടിയുടെ പേര് മാറ്റുകയാണ് എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഗുലാം നബി ആസാദ്. നേരത്തെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന് നല്‍കിയ പേര് മാറ്റി പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഗുലാം നബി ആസാദ് ആഗ്രഹിക്കുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

5

പാര്‍ട്ടിയുടെ പേര് മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 26 ന് ആണ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ആസാദിനെ പിന്തുണച്ച് മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉള്‍പ്പെടെ രണ്ട് ഡസനിലധികം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും നിരവധി മുന്‍ മന്ത്രിമാരും നിയമസഭാംഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാരില്‍ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ആസാദ്.

6

കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമാണ്. 2014 ല്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായി. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിനുള്ളിലെ വിമത ഗ്രൂപ്പായ ജി 23യിലെ മുന്‍നിരക്കാരില്‍ പ്രധാനിയായിരുന്നു ആസാദ്.

English summary
do you know why Ghulam Nabi Azad reach to election commission after praising congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X