കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബറില്‍ മാത്രം നിരോധിച്ചത് 26.85 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളെന്ന് വാട്‌സാപ്പ്; കാരണം ഇത്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രം 26.85 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. വാട്‌സാപ്പ് ഇന്ത്യയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതില്‍ തങ്ങള്‍ എപ്പോഴും ശ്രദ്ധാലുക്കളാണ് എന്ന് വാട്‌സാപ്പ് വക്താവ് പറഞ്ഞു.

വര്‍ഷങ്ങളായി, തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി പല സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളുടേയും ഡാറ്റാ സയന്റിസ്റ്റുകളുേടയും സേവനം ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ലഭ്യമാണ് എന്നും ഔദ്യോഗിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

sasad

കടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായികടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി

അനിഷ്ടമായ കാര്യങ്ങള്‍ സംഭവിച്ച് കഴിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അത് സംഭവിക്കുന്നത് തടയുന്നതാണ് നല്ലത് എന്നതിനാല്‍ പ്രതിരോധത്തിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും വക്താവ് വ്യക്തമാക്കി. ഒരു അക്കൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലായാണ് ദുരുപയോഗം കണ്ടെത്തുന്നത്.

വൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണംവൈസ് പ്രസിഡന്റ് അടക്കം മുന്‍ എംഎല്‍എമാരെ പുറത്താക്കി; വിമതര്‍ക്ക് ബിജെപിയുടെ മിന്നലാക്രമണം

രജിസ്‌ട്രേഷന്‍, സന്ദേശമയയ്ക്കല്‍, ഉപയോക്തൃ റിപ്പോര്‍ട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണം എന്നിവയാണ് അവ എന്നും വക്താവ് അറിയിച്ചു.

ആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാ

ഉപയോക്താക്കളുടെ പരാതികള്‍ക്ക് ശേഷം വിവിധ അക്കൗണ്ടുകളില്‍ എടുത്ത നടപടികളുടെ വിശദാംശങ്ങളുള്ള പ്രതിമാസ റിപ്പോര്‍ട്ട് എല്ലാ മാസവും ആദ്യ ദിവസം വാട്ട്സാപ്പ് പുറത്തിറക്കാറുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021 ന് കീഴിലുള്ള പ്രതിമാസ റിപ്പോര്‍ട്ടിന് കീഴിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English summary
do you know why WhatsApp banned 26.85 lakh Indian accounts in September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X