Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ ഉപദേശവും വിനേഷ് കേട്ടില്ല, തടി കുറയ്ക്കാന്‍ കഠിന പ്രയ്തനം, ഒടുവില്‍...

ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിലൂടെ ഇന്ത്യയ്ക്ക് ഉറച്ച ഒരു മെഡല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫൈനലിന് തൊട്ടുമുന്‍പ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതോടെ വെള്ളി മെഡല്‍ പോലും വിനേഷിന് ലഭിക്കില്ല എന്നുറപ്പായി.

ഈ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ മത്സരത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഇപ്പോഴിതാ താരത്തിന് അയോഗ്യത കല്‍പ്പിക്കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 'ഇന്ന് രാവിലെ വിനേഷിന് 100 ഗ്രാം അധികമുള്ളതായി കണ്ടെത്തി. നിയമങ്ങള്‍ ഇത് അനുവദിക്കുന്നില്ല. അതുകൊണ്ട് അവരെ അയോഗ്യയാക്കിയിരിക്കുന്നു,' ഒരു ഇന്ത്യന്‍ കോച്ച് പറഞ്ഞു.

Vinesh Phogat

മുന്‍ ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ആറ് മാസത്തെ പരിശീലനം നഷ്ടപ്പെട്ടെങ്കിലും ഒളിംപിക്‌സിന് ഫലപ്രദമായി തയ്യാറെടുക്കാന്‍ വിനേഷിന് കഴിഞ്ഞിരുന്നു. മാത്രമല്ല 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാനുള്ള അപേക്ഷയും താരം സമര്‍പ്പിച്ചിരുന്നു.

തന്റെ സാധാരണ ഭാരം 56 കിലോയും ഉയര്‍ന്ന പേശി പിണ്ഡവും ഉള്ളതിനാല്‍ ഭാരം കുറയ്ക്കുന്നത് വിനേഷിന് വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനിടെ കൊവിഡ് ബാധിച്ചെങ്കിലും പരിശീലനം മുടക്കിയില്ല. ഒളിംപിക്സ് ട്രയല്‍സിനിടെ രണ്ട് ഭാരോദ്വഹന വിഭാഗങ്ങളില്‍ മത്സരിക്കാന്‍ വിനേഷ് തിരഞ്ഞെടുത്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ശേഷവും താരം 50 കിലോഗ്രാം മത്സരത്തില്‍ വിജയിച്ചിരുന്നു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലിഗമെന്റ് ടിയര്‍ സര്‍ജറിയെ തുടര്‍ന്ന് വിനേഷിന്റെ ഭാരം 59 കിലോയായി വര്‍ധിച്ചു. ഒളിംപിക്‌സിനായി 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച താരം ഭക്ഷണവും വെള്ളവും ഗണ്യമായി കുറച്ചു. തളര്‍ച്ചയും പരിക്കും കാരണം ഇത്തരം കടുത്ത നടപടികള്‍ക്കെതിരെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടും 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച് മെഡല്‍ നേടുക എന്ന ലക്ഷ്യത്തില്‍ വിനേഷ് ഉറച്ചുനില്‍ക്കുകയായിരുന്നു.

ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസ്

വിനേഷ് ഫോഗട്ടിന് ഫൈനലിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയോഗ്യത കല്‍പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി രംഗത്തെത്തി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളാണ് വിനേഷ് ഫോഗട്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് കോണ്‍ഗ്രസ് എം പി ബല്‍വന്ത് വാങ്കഡെ സംഭവത്തില്‍ ഗൂഢാലോചനാ ആരോപണം ഉന്നയിക്കുന്നത്.

Vinesh Phogat

വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡല്‍ നഷ്ടമായത് എന്നാണ് ബല്‍വന്ത് വാങ്കഡെ അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്സഭാം എം പിയാണ് ബല്‍വന്ത് വാങ്കഡെ. 'ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ വാര്‍ത്തയാണ്. ഇതിന് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്.

അവര്‍ (വിനേഷ് ഫോഗട്ട്) ജന്തര്‍ മന്തറില്‍ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. പക്ഷെ അവര്‍ക്ക് നീതി ലഭിച്ചില്ല, ഇപ്പോള്‍ വിനേഷ് വിജയിച്ചാല്‍ അവര്‍ക്ക് (ഭരണകക്ഷിക്ക്) താരത്തെ ബഹുമാനിക്കേണ്ടിവരുമായിരുന്നു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കാം,' എംപി അവകാശപ്പെട്ടു. പാരീസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ എത്തിയിരുന്നു.

അതിനാല്‍ വിനേഷിന് വെള്ളി മെഡലെങ്കിലും ഉറപ്പായിരുന്നു. എന്നാല്‍ അയോഗ്യയാക്കിയതിലൂടെ ഇതും താരത്തിന് നഷ്ടമായി. വിനേഷിന് 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യത കല്‍പിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി പി ടി ഉഷയുമായി സംസാരിച്ചു.

അപ്പീല്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ എന്തെല്ലാം വഴികളാണുള്ളത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ആരാഞ്ഞു. വിനേഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മോദി രംഗത്തെത്തി. 'വിനേഷ്, നിങ്ങള്‍ ചാമ്പ്യന്‍മാരില്‍ ചാമ്പ്യനാണ്! നിങ്ങള്‍ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശയുടെ ബോധം വാക്കുകള്‍ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിര ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച നിരവധി ഗുസ്തി താരങ്ങളില്‍ ഒരാളാണ് വിനേഷ് ഫോഗട്ട്. വിവാദങ്ങള്‍ക്കൊടുവില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ ഗുസ്തി ഫെഡറേഷന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി അദ്ദേഹത്തെ മത്സരിപ്പിച്ചുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ പാര്‍ട്ടി ടിക്കറ്റില്‍ അദ്ദേഹത്തിന്റെ സീറ്റില്‍ നിന്ന് വിജയിച്ചിരുന്നു. തന്റെ മകന് ടിക്കറ്റ് നല്‍കിയത് പാര്‍ട്ടിയുടെ പിന്തുണയുടെ അടയാളമാണെന്നായിരുന്നു ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് പിന്നീട് പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+