വയറുവേദനയുമായി എത്തി, കണ്ടെത്തിയത് 50 നാണയങ്ങള്‍; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍
ജയ്പൂര്‍: യുവാവിന്‍റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ ഡോക്ടര്‍മാര്‍ പുറത്തെടുത്ത് 50 നാണയങ്ങള്‍. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മഥുരദാസ് മാത്തൂർ (40 ) എന്ന യുവാവിനെ ബന്ധുകള്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയ്ക്കിടെയാണ് വയറ്റില്‍ ലോഹ കഷ്‌ണങ്ങള്‍ കണ്ടെത്തിയത്.
ആമാശയത്തിലെ ഫണ്ടസ് ഭാഗത്താണ് ഞങ്ങൾ നാണയങ്ങൾ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ആലോചനയിലാണ്
ശസ്ത്രക്രിയ നടത്താതെ പുറത്തെടുക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്. അന്നനാളത്തിലൂടെയാണ് നാണയങ്ങള്‍ പുറത്തെടുത്തത്.
സാധാരണഗതിയില്‍ അന്നനാളത്തിലൂടെ വസ്‌തുക്കള്‍ പുറത്തെത്തിക്കുന്നത് ശ്രമകരമായതിനാല്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് ഗ്യാസ്ട്രോ ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഡോക്ടർ സുനിൽ ദധിച്ച് പറഞ്ഞു. രണ്ട് ദിവസം കൊണ്ടാണ് നാണയങ്ങള്‍ പൂര്‍ണമായും പുറത്തെടുത്തത്.

പുസ്തകങ്ങള്‍ ഇഷ്ടമാണോ?;എങ്കില്‍ മാലിദ്വീപ് വിളിക്കുന്നത് നിങ്ങളെയാണ്, ശമ്പളം 59,000 രൂപ
മാനസിക വിഭ്രാന്തി മൂലമാണ് യുവാവ് നാണയങ്ങൾ വിഴുങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. ഇയാൾ നേരത്തെയും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്നും ബന്ധുകള്‍ പറഞ്ഞു. ഗ്യാസ്‌ട്രോ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. നരേന്ദ്ര ഭാർഗവയുടെ മേൽനോട്ടത്തിൽ ഒരു സംഘം ഡോക്ടർമാരാണ് രണ്ട് ദിവസത്തെ പ്രയത്നത്തിന് ശേഷം എല്ലാ നാണയങ്ങളും പുറത്തെടുത്തത്. സാധാരണയായി കുട്ടികളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മുതിർന്ന ഒരാളുടെ വയറ്റിൽ നിന്ന് ഇത്രയും നാണയങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍












Click it and Unblock the Notifications