അമരീന്ദർ മുതിർന്ന നേതാവ്: താഴ്ത്തിക്കെട്ടരുത്, കോൺഗ്രസ് ഹൈക്കമാൻഡിനോട് എംഎൽഎമാർ, സിദ്ദുവിനെതിരെ പോര് തുടരുന്നു
ചണ്ഡീഗഡ്: നവ് ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കി കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. എന്നാൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. സിദ്ദുവിനെ പിന്തുണച്ച് കുറച്ച് എംഎൽഎമാരും സിംഗിനെ പിന്തുണച്ച് കുറച്ച് എംഎൽഎമാരും എത്തിയിട്ടുള്ളതാണ് സ്ഥിതി സങ്കീർണ്ണമാക്കുന്നത്.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

ജനങ്ങൾക്കിടയിലും നേതാക്കൾക്കിടയിലും ജനപ്രീതിയുള്ള വലിയ നേതാവാണ് അമരീന്ദർ സിംഗ്. അതുകൊണ്ട് അദ്ദേഹത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് അമരീന്ദർ സിംഗിനെ പിന്തുണയ്ക്കുന്ന പത്ത് എംഎൽഎമാർ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

1984 ൽ ദർബാർ സാഹിബിനെതിരായ ആക്രമണത്തിനും തുടർന്ന് ദില്ലിയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും സിഖുകാരുടെ വംശഹത്യയ്ക്കുശേഷം കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തിയത് അമരീന്ദർ സിങ്ങിലൂടെയാണെന്ന് നിയമസഭാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു, അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് പഞ്ചാബിൽ കോൺഗ്രസ് സുസ്ഥിരമായി നിലകൊള്ളുന്നത്. ഇക്കാരണങ്ങളെല്ലാം മുൻനിർത്തി അദ്ദേഹത്തെ നിരാകരിക്കരുതെന്നും എംഎൽഎമാർ ആവശ്യപ്പെടുന്നു.

പിസിസി തലവനെ നിയമിക്കുക എന്നത് പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനമാണ് എന്നതിൽ സംശയമില്ല. അതേ സമയം കുറച്ച് മാസങ്ങളായി പാർട്ടിക്കുള്ളിൽ നടക്കുന്നത് വിഴുപ്പലക്കലുകളാണെന്നും നേതാക്കൾ ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. അമരീന്ദർ സിംഗ് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുടെ ബഹുമാനവും സ്നേഹവും നേടിക്കഴിഞ്ഞയാളാണ്. പ്രത്യേകിച്ചും കർഷകരുടെ. 2004ലെ ടെർമിനേഷൻ ഓഫ് വാട്ടേഴ്സ് നിയമം പാസാക്കിയത് പോലും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അപകടത്തിലാക്കിക്കൊണ്ടാണെന്നും എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നു.

ഹർമിന്ദർ സിംഗ് ഗിൽ, ഫത്തേ ബജ്‌വ, ഗുർപ്രീത് സിംഗ് ജിപി, കുൽദീപ് സിംഗ് വെയ്ദ്, ബൽവീന്ദർ സിംഗ് ലഡ്ഡി, സന്തോക് സിംഗ് ഭലൈപൂർ, ജോഗീന്ദർപാൽ, ജഗദേവ് സിംഗ് കമാലു, പിർമൽ സിംഗ് ഖൽസ എന്നിവരാണ് അമരീന്ദർ സിംഗിനെ പിന്തുണച്ച് രംഗത്തത്തിയിട്ടുള്ള 10 എംഎൽഎമാർ.

സിഖ് വംശജർക്കിടയിൽ അദ്ദേഹം ഇപ്പോഴും വലിയ നേതാവ് തന്നെയാണ്. 1984ൽ ദർബാർ ദാഹിബിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പട്യാല എംപിയിലേക്ക് തിരിച്ചുപോയത് ഇതിനുള്ള തെളിവാണ്. ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിന് ശേഷം 1986ൽ ബർണാല മന്ത്രിസഭയിൽ നിന്ന് കൃഷിമന്ത്രിയായിരിക്കെയാണ് രാജിവെച്ചത്. ബാദൽ കുടുംബത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയാകുകയായിരുന്നു സിംഗ്. ആദ്യം മുഖ്യമന്ത്രിയായിരിക്കെ അഴിമതിയ്ക്കും അനധികൃത സ്വത്ത് കേസുകൾക്കുമെതിരെ സിംഗ് സ്വീകരിച്ച നിലപാടായിരുന്നു ഇതിന് പിന്നിൽ.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം അശേഷിക്കെ, പാർട്ടിയെ വിവിധ തലങ്ങളിലേക്ക് വലിച്ചിടുന്നത് 2022 ലെ തിരഞ്ഞെടുപ്പിന്റെ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നാണ് അമരീന്ദറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വാദം. സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് അവരോധിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലുമുള്ള പഞ്ചാബിലെ കോണ്‍ഗ്രസ് എംപിമാരുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ കൂടിക്കാഴ്ച ഒരുക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗം സിദ്ദുവിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ബിജെപി തള്ളിക്കളഞ്ഞ നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കാനുള്ള ഇരുത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടിയിലെ പഴയ കാല നേതാക്കള്‍ക്ക് വിയോജിപ്പിന് കാരണമാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. സിദ്ദു നേതൃത്വസ്ഥാനത്തേക്ക് എത്തുന്നത് പാര്‍ട്ടിക്ക് തന്നെ തലവേദനയുണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമരീന്ദര്‍ സിംഗ്. സിദ്ദു അധ്യക്ഷനാവുന്നതോടെ പഞ്ചാബ് കോൺഗ്രസ് പിളരുമെന്ന് കാണിച്ച് നേരത്തെ അമരീന്ദർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഇതോടെ
നിരവധി നേതാക്കള്‍ രാജിവെക്കുമെന്നും സിംഗ് കത്തിൽ സൂചിപ്പിച്ചിരുന്നു.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications