Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊപ്പി ധരിച്ച് മുസ്ലിങ്ങളെ പാട്ടിലാക്കാന്‍ നോക്കല്ലേ

പട്‌ന: മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ മാത്രമായി മത ചിഹ്നമായ തൊപ്പി ധരിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. മുസ്ലിം തൊപ്പി ധരിക്കുകയും എന്നാല്‍ അതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരോടാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ളയ്ക്ക് പറയാനുള്ളത്. നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ തൊപ്പി ധരിച്ചോളൂ, ഇല്ലെങ്കില്‍ വേണ്ടെന്ന് വെക്കൂ.

വിശ്വാസമില്ലാത്തവര്‍ പോലും മുസ്ലിം തൊപ്പി ധരിച്ച് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമം നടത്തുന്നതാണ് നജ്മ ഹെപ്തുള്ളയെ ചൊടിപ്പിച്ചത്. രാഷ്ട്രീയ നേതാക്കള്‍ മുസ്ലിങ്ങളോട് നീതി കാട്ടിയിട്ടില്ല. അവര്‍ വെറുതെ വന്ന് മുസ്ലിം തൊപ്പി ധരിക്കും. എന്നാല്‍ അതിനോട് ഒരു വിശ്വാസവും ഉണ്ടാകില്ല. മുസ്ലിങ്ങളോടും ഇവര്‍ക്ക് പ്രതിപത്തി ഉണ്ടാകില്ല. അല്ലായിരുന്നെങ്കില്‍ ബിഹാറിലെ മുസ്ലിങ്ങളുടെ സ്ഥിതി ഇത്രയും ദയനീയമായിപ്പോകില്ലായിരുന്നു.

najmaheptullah

പട്‌നയിലെ ബി ജെ പി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അവര്‍. ബീഹാറിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടത് തൊപ്പികളല്ല. ഭക്ഷണവും ജോലിയുമാണ്. തങ്ങളുടെ തൊപ്പി ധരിച്ചവര്‍ തന്നെ തങ്ങളെ ചതിച്ചു. ഇത് തിരിച്ചറിഞ്ഞതോടെയാണ് മുസ്ലിങ്ങള്‍ നരേന്ദ്ര മോദിയുടെ ബി ജെ പിയിലേത്ത് ചേക്കേറാന്‍ തുടങ്ങിയത്.

മുസ്ലിങ്ങളോട് മധുരമായി സംസാരിക്കുന്നതും അവരോടൊപ്പം ചായ കുടിക്കുന്നതുമെല്ലാം കൊളളാം. എന്നാല്‍ ഇത് ചെയ്യുന്നവര്‍ ന്യൂനപക്ഷങ്ങളോടുള്ള വാഗ്ദാനങ്ങള്‍ കൂടി പാലിക്കണം - ജെ ഡി യു, കോണ്‍ഗ്രസ്, ആര്‍ ജെ ഡി പാര്‍ട്ടികളെ കുത്തി നജ്മ ഹെപ്തുള്ള പറഞ്ഞു. മുസ്ലിമായതില്‍ താന്‍ അഭിമാനിക്കുന്നു. വാക്കും പ്രവര്‍ത്തിയും തമ്മില്‍ വ്യത്യാസമില്ലാത്ത ഒരേ ഒരു നേതാവ് നരേന്ദ്രമോദിയാണ് എന്നും അവര്‍ പറഞ്ഞു.

narendra-modi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+