ഞങ്ങളെ കൊണ്ട് കടുത്ത നടപടിയെടുപ്പിക്കരുത്, ഓക്‌സിജന്‍ വിതരണത്തില്‍ കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി
ദില്ലി: ഓക്‌സിജന്‍ വിതരണത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. ഈ വിഷയത്തില്‍ ഞങ്ങളെ കൊണ്ട് കടുത്ത നടപടിയെടുപ്പിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇതുവരെ കിട്ടിയിരുന്നില്ലെന്ന് ദില്ലി കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും ഇത് നല്‍കിയില്ലെന്നായിരുന്നു പരാതി. ഈ ഉത്തരവില്‍ ഭേദഗതി വരുത്തുന്നത് വരെ ദില്ലിക്ക് 700 മെട്രിക് ടണ്‍ നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. അക്കാര്യത്തില്‍ കടുത്ത നടപടികളെടുപ്പിക്കാന്‍ നിര്‍ബന്ധിതരാക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ദില്ലിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജനെങ്കിലും നിത്യേന ആവശ്യമാണ്. ഒന്നും മറച്ച് വെക്കാനില്ലെങ്കില്‍, ഓക്‌സിജന്‍ വിഹിതവും വിതരണവും കേന്ദ്രം എത്രത്തോളം സുതാര്യമായിട്ടാണ് ചെയ്യുന്നതെന്ന് പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ദില്ലിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞിരുന്നു. ആവശ്യമായ ഓക്‌സിജന്‍ ലഭിച്ചാല്‍ ഒരാളെ പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനാവുമെന്നും കെജ്രിവാള്‍ പറഞ്ഞു.
Recommended Video
700 ടണ്‍ ഓക്‌സിജന്‍ ലഭിച്ചാല്‍ 9500 കിടക്കകള്‍ വരെ ആശുപത്രിയില്‍ സജ്ജമാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മരണനിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. നേരത്തെ ഓക്‌സിജന്റെ കാര്യത്തില്‍ ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷനെ മാതൃകയാക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്രത്തെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുകയല്ല. പക്ഷേ ബിഎംസി ചെയ്ത കാര്യം മാതൃകയാക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം ദില്ലിയില്‍ 24 മണിക്കൂറിനിടെ 19133 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 335 മരണങ്ങളും രേഖപ്പെടുത്തി. ഏപ്രില്‍ 18ന് ശേഷം ആദ്യമായി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ താഴെയുമെത്തി.
അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications