Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക ഉപമുഖ്യമന്ത്രി കോൺഗ്രസിന്റെ പരമേശ്വര; 30 അംഗ മന്ത്രിസഭയെന്ന് സൂചന, സത്യപ്രതിജ്ഞ തിങ്കളാഴ്ച?

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് നേതൃത്വത്തിൽ നിലവിൽ വരുന്നത് 30 അംഗ മന്ത്രസഭയെന്ന് റിപ്പോർട്ട്. ബിജെപി സർക്കാർ രാജിവെച്ചതിന് പിന്നാലെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനം നേരത്തെ തന്നെ ജെഡിഎസിന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എച്ച്ഡി കുമാരസ്വാമിയായിരിക്കും മുഖ്യമന്ത്രിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനകളുണ്ട്.

അതേസമയം കെപിസിസി പ്രസിഡന്റ് ജി പരമേശ്വര ആയിരിക്കും ഉപമുഖ്യമന്ത്രിയാവുകയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. യുടി ഖാദർ കെജെ ജോർജ്ജ് എന്നിവരും മന്ത്രിസഭയിലുണ്ടാകും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയരുന്നു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമ്മയ്യയെ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. എച്ച്.ഡി.കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Congress

അതേസമയം ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെന്ന് ബിജെപി സർക്കാരിന്റെ രാജിക്ക് ശേഷം കോൺഗ്രസ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സും ജെഡിഎസ്സും കേന്ദ്രത്തിന്റെ ഭീഷണികളെ അതിജീവിച്ചെന്ന് കോണ്ൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെയും എല്ലാ പ്രലോഭനങ്ങലെയും അതിജീവിച്ച് പാര്‍ട്ടിക്കൊപ്പം നിന്ന എല്ലാ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറയാനും മറന്നില്ല.

എല്ലാ പ്രലോഭനങ്ങളെയും തങ്ങളുടെ എംഎല്‍എമാർ നിരാകരിച്ചു. പണമായും പദവിയായും കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും എംഎൽഎമാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്. : കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം കാത്തിരിക്കുകയാണെന്ന് ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+