കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദ്ദന റെഡ്ഡി 100 കോടി വെളുപ്പിച്ചു; രഹസ്യമറിയാവുന്ന ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

ഖനി മാഫിയ രാജാവായ റെഡ്ഡി 500 കോടിയോളം രൂപയാണ് മകളുടെ വിവാഹത്തിന് ചെലവഴിച്ചുവെന്നതാണ് റിപ്പോര്‍ട്ട്.

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡി മകളുടെ വിവാഹം കോടിക്കണക്കിന് രൂപ പൊടിച്ച് നടത്തിയത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കറന്‍സി നിരോധനത്തിനിടയിലും ജനാര്‍ദ്ദന റെഡ്ഡി ഇത്രയും തുക ചെലവഴിച്ച് വിവാഹം നടത്തിയതിനെതിരെ വ്യാപകമായ ആക്ഷേപം ഉയരുകയും ചെയ്തു.

ഖനി മാഫിയ രാജാവായ റെഡ്ഡി 500 കോടിയോളം രൂപയാണ് മകളുടെ വിവാഹത്തിന് ചെലവഴിച്ചുവെന്നതാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ റെഡ്ഡിയുടെ കള്ളപ്പണം വെളുപ്പിച്ച രഹസ്യം അറിയാമെന്ന് അവകാശപ്പെട്ട് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. റവന്യൂവകുപ്പ് ഓഫീസര്‍ ഭീമ നായക്കിന്റെ ഡ്രൈവറായ രമേഷ് ഗൗഡയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

gali-janardhan-reddy

ഇയാളുടെ ആത്മഹത്യാ കുറിപ്പിലാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ കള്ളപ്പണത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. ഭീമ നായക് ആണ് റെഡ്ഡിയുടെ 100 കോടി രൂപ വെളുപ്പിച്ച് നല്‍കിയതെന്ന് രമേഷ് ഗൗഡ പറയുന്നു. ഏതുരീതിയിലാണ് ഇത് വെളുപ്പിച്ചതെന്ന് തനിക്കറിയാം. ഇതുസംബന്ധിച്ച് പീഡിപ്പിക്കപ്പെടുന്നതുകൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഗൗഡയുടെ കുറിപ്പിലുണ്ട്.

നിരോധിക്കപ്പെട്ട 1,000, 500 രൂപയുടെ കറന്‍സികള്‍ ഭീമ നായക് 20 ശതമാനം കമ്മീഷന്‍ കൈപ്പറ്റി വെളുപ്പിച്ചു നല്‍കി. ഈ പണം ഉപയോഗിച്ചാണ് ബിജെപി നേതാവ് മകളുടെ വിവാഹം നടത്തിയത്. സംഭവത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും നായക് സൂചിപ്പിക്കുന്നു. ഡ്രൈവറുടെ ആത്മഹത്യാ കുറിപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മധുര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ പ്രസാദ് പറഞ്ഞു. എത്ര ഉന്നതരായാലും കേസില്‍ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Driver kills himself, ‘knew secret’ of Janardhan Reddy’s Rs 100 cr ‘black money’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X