2021-22 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 8.7 ശതമാനം
ദില്ലി: 2021-22 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 8.7 ശതമാനം. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ച ശതമാനം മാത്രമാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക .വര്‍ഷം ജിഡിപി വളര്‍ച്ച 7.3 ശതമാനമായിരുന്നു. മാര്‍ച്ച പാദത്തിലായിരുന്നു കുറവ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 5.4 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. രണ്ടാം പാദത്തില്‍ 8.5 ശതമാനവും ഒന്നാം പാദത്തില്‍ 20.3 ശതമാനവുമായി ജിഡിപി വളര്‍ച്ച. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ആകെ 8.7 ശതമാനമായി. 8.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

നാലാം പാദ വാര്‍ഷികത്തിലെ വളര്‍ച്ച ഇടിഞ്ഞത് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഏഷ്യയിലെ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കൊവിഡിന്റെ തിരിച്ചടിയില്‍ നിന്ന് പതിയെ കരകയറി വരികയാണ് രാജ്യം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചെറി തോതിലുള്ള വളര്‍ച്ചയാണ് കണ്ടുവരുന്നത്. നാലാം സാമ്പത്തിക പാദത്തില്‍ ആകെ 1.6 ശതമാനത്തിന്റെ വര്‍ധനവായിരുന്നു 202-21 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം 4.1 ശതമാനമായി മാറിയത് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും വളര്‍ച്ച താഴോട്ട് തന്നെയെന്നാണ് മനസ്സിലാവുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 20.1 ശതമാനമായിരുന്നു വളര്‍ച്ച. ഇത് കുറഞ്ഞ ബേസ് ഇഫക്ട് കാരണമായിരുന്നു. രണ്ടാം പാദത്തില്‍ ഇത് 8.4 ശതമാനമായി. മൂന്നാം പാദത്തില്‍ ഇത് 5.4 ശതമാനമായി വീണ്ടും കുറഞ്ഞു. നാലാം പാദത്തില്‍ 4.1 ശതമാനമായി വീണ്ടും കുറവ്. ഇത്തരത്തില്‍ പ്രതീക്ഷകളെ ഇല്ലാതാക്കുന്ന പ്രകടനമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്കും സ്വന്തമാക്കാനായില്ല. റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത് 9.5 ശതമാനം ജിഡിപി വളര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനും അടുത്തെത്തിയില്ല. നാലാം പാദത്തിലെ ജിഡിപി നിരക്ക് ആര്‍ബിഐ പ്രവചനങ്ങള്‍ക്കും വളരെ താഴെയാണ്. 6.1 ശതമാനമായിരുന്നു ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്.
കൊവിഡിനെ തുടര്‍ന്നുള്ളപ്രതിസന്ധിയില്‍ നിന്ന് ഇപ്പോഴും രാജ്യം കരകയറിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നേരത്തെ ഒമിക്രോണ്‍ കേസുകള്‍ അടക്കം വന്ന് രാജ്യം വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോയിരുന്നു. ഇതിന് ശേഷം വലിയൊരു തിരിച്ചുവരവ് രാജ്യത്തിന് ഉണ്ടായിട്ടില്ല. ഒപ്പം റഷ്യ-യുക്രൈന്‍ യുദ്ധവും ഇന്ത്യയെ ബാധിച്ചു. ആഗോള തലത്തില്‍ തന്നെ ഉണ്ടായ പ്രതിസന്ധിയായിരുന്നു ഇത്. മാര്‍ച്ചില്‍ വില കയറ്റം അതിശക്തമായി. ഇതോടെ പ്രതീക്ഷിച്ച നിലയില്‍ വളര്‍ച്ചാ നിരക്കില്‍ കരുത്ത് കാണിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. നാലാം പാദത്തില്‍ കാര്‍ഷിക മേഖല നാല് ശതമാനം വളര്‍ച്ച നേടി. നിര്‍മാണ മേഖലയില്‍ ആകെ വളര്‍ച്ച 0.2 ശതമാനം മാത്രമായിരുന്നു.












Click it and Unblock the Notifications