Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ വിനിമയച്ചട്ട ലംഘനം; ബൈജൂസ് 9000 കോടി അടയ്ക്കണമെന്ന് ഇഡി

ന്യൂഡല്‍ഹി: ബൈജൂസ് 9000 കോടിയുടെ വിദേശ വിനിമയച്ചട്ടം ലംഘനം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 9000 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇഡിയില്‍ നിന്ന് അത്തരമൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. കമ്പനി എപ്പോഴും വിദേശ വിനിമയ ചട്ടം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഒരിക്കല്‍ പോലും അവ ലംഘിച്ചിട്ടില്ലെന്ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന് ഓഹരിയുടമകളെ അറിയിച്ചു. 2011-2023 കാലയളവില്‍ കമ്പനിക്ക് ഏകദേശം 28000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായിട്ടാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഇതേ കാലയളവില്‍ നിക്ഷേപമായി കമ്പനി വിദേശ രാജ്യങ്ങളില്‍ 9754 കോടി രൂപ അടച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

baiju-raveendran

കമ്പനിക്ക് നോട്ടീസ് നല്‍കിയതായും ആരോപണം തെറ്റാണെന്നും, അത്തരം റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുതെന്നും ബൈജു രവീന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.ഇഡിയുടെ ചോദ്യങ്ങളും, അന്വേഷണങ്ങള്‍ക്കുമെല്ലാം കൃത്യമായ മറുപടികള്‍ നല്‍കിയെന്നും, എല്ലാം മറുപടികളും തൃപ്തികരമായിരുന്നു. അതിനുള്ള രേഖകളും കൈമാറിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ അനിശ്ചിതത്വങ്ങളും ആശങ്കകളും സമ്മാനിക്കുന്നതാണ്.

എന്നാല്‍ ബൈജൂസ് നിയമങ്ങളുമായി എപ്പോഴും സഹകരിക്കാറുണ്ടെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ബൈജൂസ് തങ്ങളുടെ സാമ്പത്തിക പ്രസ്താവന തയ്യാറാക്കിയിട്ടില്ലെന്നും, അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസ് നല്‍കിയ കണക്കുകളുടെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ടെന്നും, അതിനാല്‍ ബാങ്കുകള്‍ ആ കണക്കുകള്‍ വീണ്ടും പരിശോധിക്കുകയാണെന്നും, ഇഡി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈജൂസ് അത് തള്ളിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+