കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്‌തേക്കും; വിവരം ലഭിച്ചെന്ന് കേജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്റെ കാബിനറ്റ് മന്ത്രി സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) പദ്ധതിയിടുന്നതായി ഉന്നത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് അരവിന്ദ് കേജ്രിവാള്‍ ഇങ്ങനെ ഒരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ( എ എ പി ) നേതാക്കളും പ്രവര്‍ത്തകരും ഒരു തെറ്റും ചെയ്യാത്തതിനാല്‍ ഈ ഏജന്‍സികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

വരും ദിവസങ്ങളില്‍ പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സത്യേന്ദര്‍ ജെയിനെ ( ഡല്‍ഹി ആരോഗ്യ - ആഭ്യന്തര മന്ത്രി ) ഇ ഡി അറസ്റ്റ് ചെയ്യാന്‍ പോകുകയാണെന്ന് ഞങ്ങളുടെ ഉറവിടങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മുമ്പും സത്യേന്ദര്‍ ജെയിനില്‍ കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.

kerala

ഭാരതീയ ജനതാ പാര്‍ട്ടി ( ബി ജെ പി ) തോല്‍ക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികളെയെല്ലാം എതിരാളികളുടെ മേല്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അറസ്റ്റും റെയ്ഡും നടക്കും. ഇത്തരം റെയ്ഡുകളും അറസ്റ്റുകളും ഞങ്ങള്‍ ഭയപ്പെടുന്നില്ല, കാരണം ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്ഥലത്തും ഡെപ്യൂട്ടി സിഎം മനീഷ് സിസോദിയയുടെ സ്ഥലത്തും ജെയിനിന്റെ വസതിയിലും റെയ്ഡുകള്‍ നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ 21 എംഎല്‍എമാരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെയും അദ്ദേഹം രംഗത്തെത്തി. അദ്ദേഹത്തെപ്പോലെ ഞങ്ങള്‍ കരയില്ലെന്ന് കേജ്രിവാള്‍ പറഞ്ഞു.

ഇ ഡി റെയ്ഡിന്റെ പേരും പറഞ്ഞ് ചരണ്‍ജിത് സിംഗ് ചന്നിയെ പോലെ ഞങ്ങള്‍ കരയില്ല. അദ്ദേഹം തെറ്റ് ചെയ്തതിനാല്‍ നിരാശരാണ്. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല, അതിനാല്‍ ഞങ്ങള്‍ ഭയപ്പെടുന്നുമില്ല- അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20 നും വോട്ടെണ്ണല്‍ മാര്‍ച്ച് 10 നും നടക്കും.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

English summary
ED may arrested Satyender Jain ahead of Punjab elections; Kejriwal Says received information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X