Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്‍ നിയമം തെറ്റിച്ചു, കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

ദില്ലി: ബോളിവുഡ് കിങ് ഖാന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഷാരൂഖ് ഖാന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കുറ്റം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സമന്‍സ് അയച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി വില്‍പ്പനയാണ് ഷാരൂഖിനെ കുടുക്കിയിരിക്കുന്നത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റിന്റെ നിയമം(എഫ്ഇഎംഎ) ലംഘിച്ചുവെന്നാണ് ഷാരൂഖിനെതിരെയുള്ള ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മെയ് മാസം തന്നെ ഷാരൂഖിന് നോട്ടീസ് അയച്ചിരുന്നു. ഷാരൂഖ് ഖാനും, നടി ജൂഹി ചൗളയും അവരുടെ ഭര്‍ത്താവ് ജയ് മേത്തയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിലവിലെ ഉടമസ്ഥര്‍.

28-600x450

എഫ്ഇഎംഎയുടെ നിയമങ്ങള്‍ തെറ്റിച്ചാണ് ഇവര്‍ ഓഹരി വില്‍പ്പന നടത്തിയിരിക്കുന്നതെന്നാണ് കുറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2008ല്‍ മൗറീഷ്യസ് കമ്പനിക്ക് ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.

ഷൂട്ടിങ് തിരക്കുകള്‍ കാരണം സ്ഥലത്ത് ഇല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഷാരൂഖ് ഖാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+