ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍? 1000 ജീവനക്കാര്‍ കൂടി പുറത്തേക്ക്; രണ്ട് മാസത്തെ ശമ്പളം നല്‍കും
ന്യൂഡല്‍ഹി: എഡ്-ടെക് ഭീമനായ ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ബൈജൂസില്‍ നിന്ന് 5000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇപ്പോള്‍ ബൈജൂസിന്റെ 280 ട്യൂഷന്‍ സെന്ററുകളില്‍ നിന്നായി രണ്ടു പേരെ വീതം പിരിച്ചുവിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്ന് ദ മോണിംഗ് കോണ്‍ടെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളെ ആണ് പിരിച്ചുവിടുന്നത്.
ഇവര്‍ക്കൊപ്പം 150 മാര്‍ക്കറ്റിംഗ് മാനേജര്‍മാരേയും പിരിച്ചുവിടും. അതേസമയം പിരിച്ചുവിടുന്നവര്‍ക്ക് രണ്ടുമാസത്തെ സാലറി നല്‍കും എന്ന വാഗ്ദാനവും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സെയില്‍സിലെ നിരവധി സീനിയര്‍ മാനേജര്‍മാരും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരും ബൈജൂസ് ഇതിനകം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബെംഗളൂരുവില്‍ ആണ് ബൈജൂസിന്റെ ആസ്ഥാനം.

പ്രതിവര്‍ഷം ഒരു കോടി രൂപയും അതിന് മുകളിലും ശമ്പളം വാങ്ങുന്ന സീനിയര്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ ബൈജൂസ് പുറത്താക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം റിപ്പോര്‍ട്ടിനോട് ഇതുവരെ ബൈജൂസ് പ്രതികരിച്ചിട്ടില്ല. നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്-ടെക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ മൂല്യം.
കഴിഞ്ഞ കുറച്ച് നാളുകളായി ബൈജൂസ് തുടര്‍ച്ചയായി വിവാദത്തില്‍ അകപ്പെടുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1200 കോടി ഡോളര്‍ (99,000 കോടി രൂപ) വായ്പയെടുത്തിരുന്നു. ഈ ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ ബൈജൂസ് മടക്കി നല്‍കേണ്ടതായിരുന്നു. എന്നാല്‍ പലിശ തിരിച്ച് നല്‍കുന്നതിനു പകരം വായ്പാദാതാവിനെതിരെ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു ബൈജൂസ് ചെയ്തത്.
പലിശ നല്‍കേണ്ടതില്ലെന്ന തീരുമാനം ബൈജൂസിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെയാണ് സൂചിപ്പിക്കുന്നത് എന്ന തരത്തില്‍ നിരീക്ഷണങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബൈജൂസ് നിഷേധിക്കുകയായിരുന്നു. കരുതല്‍ ശേഖരത്തില്‍ ബൈജൂസ് സാമ്പത്തികമായി ശക്തമായി തുടരുന്നു എന്നായിരുന്നു ബൈജൂസ് പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ബൈജൂസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു റെയ്ഡ്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും ബൈജൂസിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബൈജൂസിന്റെ സെയില്‍സ് ടീം ഇനി വീടുകളിലെത്തി കോഴ്സുകള്‍ വില്‍പന നടത്തില്ല എന്ന് അറിയിച്ചിരുന്നു. 2012 ലാണ് ബൈജൂസ് സ്ഥാപിതമായത്. മലയാളിയായ ബൈജൂു രവീന്ദ്രനാണ് സ്ഥാപകന്‍.












Click it and Unblock the Notifications