Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഷിന്‍ഡെക്കിട്ട് പണിയും...ആറ് മാസം കൊണ്ട് സര്‍ക്കാര്‍ വീഴും; സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ശിവസേന വക്താവും എം പിയുമായ സഞ്ജയ് റാവത്ത്. ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പാര്‍ട്ടി സ്വീകരിച്ചത് 'ഭാരിച്ച ഹൃദയത്തോടെ'യാണെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ഏക്‌നാഥ് ഷിന്‍ഡെയുടെ സര്‍ക്കാര്‍ ആറ് മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ല എന്നാണ് പരാമര്‍ശം സൂചിപ്പിക്കുന്നതെന്ന് ശിവസേന പറഞ്ഞു. സത്യം സംസാരിച്ചതിന് ചന്ദ്രകാന്ത്-ദാദ പാട്ടീലിനെ അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം സംസാരിച്ചത് സൂചിപ്പിക്കുന്നത് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് സ്റ്റോപ്പ് ഗ്യാപ്പ് ഏര്‍പ്പാട് എന്ന നിലയിലാണ്, സഞ്ജയ് റാവത്ത് പറഞ്ഞു.

raut

അദ്ദേഹം ഉടന്‍ തന്നെ താഴെയിറക്കപ്പെടും. ആഘോഷ മൂഡിലുള്ള ഷിന്‍ഡെ ക്യാമ്പിന് ഉടന്‍ തന്നെ ഒരു തിരിച്ചടി ലഭിക്കും, സഞ്ജയ് റാവത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മറ്റൊരു മുഖ്യമന്ത്രിക്കും ബി ജെ പി തയ്യാറല്ല എന്ന് ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ് എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

വന്‍തുക നല്‍കി എം എല്‍ എമാരെ വാങ്ങിയെന്ന ആരോപണം ഒഴിവാക്കാന്‍ ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കേണ്ടി വന്നതാണ് എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ഇത് രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള ബി ജെ പിയുടെ തന്ത്രമായിരുന്നു. അവര്‍ ഉടന്‍ തന്നെ പതിവ് ടോപ്പ്‌ലിംഗ് ഗെയിം എഞ്ചിനീയര്‍ ചെയ്യും, അവര്‍ ഷിന്‍ഡെയെ മാറ്റും, സഞ്ജയ് റാവത്ത് പറഞ്ഞു.

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

അത് കഴിഞ്ഞാല്‍ ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പ് തകര്‍ച്ചയിലാകും. സര്‍ക്കാരിന്റെ വീഴ്ച ഉറപ്പാണ്. ഇതിന് ആറ് മാസമെടുത്തേക്കാം, പക്ഷേ അത് സംഭവിക്കും, സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചു. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാകട്ടെ ശേഷിക്കുന്ന രണ്ടര വര്‍ഷത്തേക്ക് പദവിയില്‍ തുടരുമെന്നും സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ കാലാവധിയിലും നിലനില്‍ക്കുമെന്നും ഉറപ്പിച്ച് പറഞ്ഞു.

ഭാരിച്ച ഹൃദയത്തോടെയാണ് ബി ജെ പി ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത്. ഇത് സങ്കടകരമായിരുന്നു... പക്ഷേ ഞങ്ങള്‍ തീരുമാനത്തിനൊപ്പം നിന്നു. സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ സമ്മതിച്ചു എന്നായിരുന്നു ശനിയാഴ്ച, പന്‍വേലില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+