Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്നേവരെ കേരളത്തില്‍ പോയിട്ടില്ല, ദില്ലിക്കപ്പുറം കടന്നിട്ടില്ല'; എടിഎസ് വിട്ടയച്ച ഷാറൂഖ് സെയ്ഫി

ലക്‌നൗ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ എ ടി എസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് പ്രതികരണവുമായി രംഗത്ത്. എ ടി എസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച ഷാറൂഖ് സെയ്ഫി എന്ന യുവാവാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കേസുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ ഇന്നവരേ കേരളത്തില്‍ പോയിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു. ഗാസിയ ബാദ് എ ടി എസാണ് ഷാറൂഖിനെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.

കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ, കേരളത്തില്‍ സുഹൃത്തുക്കളുണ്ടോ എന്നുള്ള കാര്യങ്ങളാണ് എ ടി എസ് ചോദിച്ചത്. തന്റെ ജോലി എന്താണെന്നും ചോദിച്ചു. മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ ബോധ്യമായ ശേഷമാണ് തന്നെ വിട്ടയച്ചതെന്ന് ഷാരൂഖ് സെയ്ഫി പറഞ്ഞു.

EKTHURFIRE

കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ തനിക്ക് ക്ലീന്‍ചിറ്റ് നല്‍കി എ ടി എസ് വിട്ടയച്ചെന്ന് ഷാറൂഖ് സെയ്ഫ് പറയുന്നു. താന്‍ ജീവിതത്തില്‍ ഇന്ന് വരെ കേരളത്തില്‍ പോയിട്ടില്ല. ദില്ലിക്കപ്പുറം യാത്ര പോയിട്ടുമില്ല. കഴിഞ്ഞ ദിവസം രാത്രി തന്നെ എ ടി എസ് വിട്ടിയച്ചു. എന്നാല്‍ രാത്രി മടങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ രാവിലെ വാര്‍ഡ് മെമ്പറെ വിളിച്ച് വരുത്തി അദ്ദേഹത്തിനൊപ്പമാണ് മടങ്ങിയതെന്ന് ഷാറൂഖ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ഷാറൂഖ് ഇക്കാര്യം അറിയിച്ചത്.

എലത്തൂരിലെ റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെടുത്ത കുറിപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തയ അന്വേഷണമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലും വ്യാപിച്ചിരിക്കുന്നത്. കുറിപ്പിലെ പേരുകളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് ഉത്തര്‍ പ്രദേശില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. ഇതേ തുടര്‍ന്നാണ് ബുലന്ദ്ഷറില്‍ വച്ച് യുവാവിനെ ചോദ്യം ചെയ്തത്.

അതേസമയം, ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്നും ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+