Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ കടുത്ത വിമർശനവുമായി ചിദംബരം; ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചില്ല, കാരണം?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന് കോൺഗ്രസ് ആരപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ചിദംബരത്തിന്റെ പ്രസ്താവന.

ഹിമോചൽ പ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പും ഒരുമിച്ചാണ് നടത്തേണ്ടത്. ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് നവംമ്പർ ഒമ്പതിന് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രപഖ്യാപനം ഇതുവരെ നടന്നില്ല. തിയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്ന കമ്മീഷന്റെ നിലപാട് ഗുജറാത്തില്‍ ബിജെപിക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

വിവിധ പദ്ധതികളുടെ ഉദ്ഘാടനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിദംബരം തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ട്വീറ്റ് ചെയ്തത്.

മോദിയെ ചുമതലപ്പെടുത്തി

മോദിയെ ചുമതലപ്പെടുത്തി

'ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്' എന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ പി ചിദംബരം ട്വീറ്റ് ചെയ്തു.

തീയ്യതി പ്രഖ്യാപിച്ചില്ല

തീയ്യതി പ്രഖ്യാപിച്ചില്ല

ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയ്യതിപ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തിയ്യതിപുറത്ത് വിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് വിമര്‍ശനത്തിനിടയാക്കി.

വോട്ടർമാരെ പ്രീണിപ്പിക്കുന്നു

വോട്ടർമാരെ പ്രീണിപ്പിക്കുന്നു

ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിന് ബിജെപിയെ സഹായിക്കാനാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.

എസ്എൻ ഖുറേഷി രംഗത്ത്

എസ്എൻ ഖുറേഷി രംഗത്ത്

കമ്മീഷന്റെ നിലപാടിനെതിരെ മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് ഖുറേഷി രംഗത്തിറങ്ങിയിരുന്നു. ഈ മാസം 12നാണ് ഹിമാചല്‍പ്രദേശിലെ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+