കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് രംഗത്ത് അടിമുടി മാറ്റം കൊണ്ടുവരാന്‍ ഉറച്ചുള്ള ബില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ചര്‍ച്ചയ്ക്കായി സഭയില്‍ കൊണ്ടുവരിക. ഇന്ന് തന്നെ പാസാക്കുമെന്ന് ഉറപ്പാണ്. ആധാര്‍ കാര്‍ഡിനെ വോട്ടര്‍ ഐഡി കാര്‍ഡുമായി പുതിയ നിയമം പാസാക്കുന്നതിലൂടെ ബന്ധിപ്പിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. അടിമുടി മാറ്റം ഇതോടെ തിരഞ്ഞെടുപ്പ് നടത്തിപ്പിലൂടെ വോട്ടര്‍ പട്ടികയിലും ഉണ്ടാവും. കള്ളവോട്ട് അടക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പരിഷ്‌കരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Recommended Video

cmsvideo
four new omicron cases detected in Kerala | Oneindia Malayalam

രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍

1

അതേസമയം ബില്ലില്‍ വൈഫ് എന്ന വാക്ക് മാറ്റി സ്പൗസ് എന്ന പദമാണ് ചേര്‍ത്തത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ആധാര്‍ നമ്പറില്ലെന്ന് കരുതി ഒരു അപേക്ഷയും ഇനി തള്ളില്ലെന്നും ഒപ്പം നിലവിലുള്ള പേരുകളൊന്നും മാറ്റില്ലെന്നും സര്‍ക്കാര്‍ പറയുന്നു. തിരിച്ചറിയുന്നതിനായി മറ്റ് രേഖകള്‍ നല്‍കിയാലും മതിയെന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്. രാജ്യസഭയില്‍ റിജിജു മീഡിയേഷന്‍ ബില്ലും അവതരിപ്പിക്കും. നാല് സുപ്രധാന പരിഷ്‌കരണങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടാവുക. ബില്‍ പാസായാല്‍ അടുത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കാനാണ് സാധ്യത.തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങളും കൂടുതല്‍ കരുത്തും ഈ ബില്ലിലൂടെ ലഭിക്കും. നല്‍കും.

കള്ള വോട്ട് പിടിക്കാനും വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചുള്ള വോട്ടിംഗ് കണ്ടെത്താനും ഈ ബില്‍ പാസാക്കുന്നതോടെ എളുപ്പത്തില്‍ സാധിക്കും. നേരത്തെ പാന്‍ ആധാര്‍ ബന്ധിപ്പിക്കലും ഇതേ പോലെ സര്‍ക്കാര്‍ കൊണ്ടു വന്നതാണ്. നിര്‍ബന്ധമായും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ അതില്‍ കുറച്ച് മയപ്പെടുത്തിയിട്ടുണ്ട് മോദി സര്‍ക്കാര്‍. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിലെ നിര്‍ദേശങ്ങള്‍ പരീക്ഷണാര്‍ത്ഥത്തില്‍ നടപ്പാക്കി വിജയിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഒരു വര്‍ഷം തന്നെ കൂടുതല്‍ അവസരങ്ങള്‍ നല്‍കും.

65

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കന്നി വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നാല് തവണ ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ഇതിനായി വ്യത്യസ്ത സമയങ്ങളില്‍ അവസരമുണ്ടായിരിക്കും. നിലവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പേര് ചേര്‍ക്കാന്‍ സാധിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ അതില്‍ എന്തെങ്കിലും കാരണത്താല്‍ സാധിക്കാതെ വന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് വരുന്നതിനായി പിന്നെയും കാത്തിരിക്കേണ്ടി വരുമായിരുന്നു. അതിനാണ് ബില്‍ പാസാവുന്നതോടെ മാറ്റം വരിക. പെയ്ഡ് ന്യൂസ് കുറ്റകൃത്യമായി പരിഗണിക്കണമെന്ന നിര്‍ദേശവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. ഒപ്പം വ്യാജ സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് ശിക്ഷാ കാലാവധി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. രണ്ട് വര്‍ഷം വരെ തടവ് നല്‍കാനായിരുന്നു ശുപാര്‍ശ.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

English summary
election laws amendment bill will introduced in lok sabha today by minister kiren rijiju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X