പത്ത് സംസ്ഥാനങ്ങളില്‍ പകുതിയിലധികം വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം; കോണ്‍ഗ്രസ് ഭരിക്കുന്നിടത്തും
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടാന്‍ സഹായിച്ചത് പത്ത് സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളില്‍ പകുതിയിലധികം വോട്ടര്‍മാരും പിന്തുണച്ചത് ബിജെപിയെ. മോദി തരംഗം അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് വോട്ടിങ് നില. കാരണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപി വന്‍ മുന്നേറ്റം നടത്തി.

ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ വികാരം നിലനിന്നിരുന്നു. മഹാസഖ്യവും രൂപീകരിക്കപ്പെട്ടു. ബിജെപിക്ക് വെല്ലുവിളി നേരിടുമെന്നാണ് കരുതിയത്. പക്ഷേ യുപിയില്‍ പോള്‍ ചെയ്തതിന്റെ 59 ശതമാനം വോട്ടും ബിജെപിക്കാണ് ലഭിച്ചത്.
ഗുജറാത്തില്‍ 61.7 ശതമാനം വോട്ടര്‍മാരും ബിജെപിയെ ആണ് പിന്തുണച്ചത്. ബിജെപിക്ക് നഗര മണ്ഡലങ്ങളിലാണ് സ്വാധീനമെന്നും ഗ്രാമീണ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും നേരത്തെ നിരീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ രണ്ടിടത്തും ബിജെപി തരംഗമാണ് ഗുജറാത്തില്‍ പ്രകടമായത്.
ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് 68.8 ശതമാനം വോട്ട് ലഭിച്ചു. ഉത്തരാഖണ്ഡില്‍ 60.1 ശതമാനം വോട്ട് കിട്ടി. ഹരിയാനയില്‍ 58 ശതമാനം വോട്ട് നേടി. ദില്ലിയില്‍ 56.7 ശതമാനം വോട്ടാണ് ബിജെപി സ്വന്തമാക്കിയത്. ഇതില്‍ ദില്ലി ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിക്ക് പകുതിയിലധികം വോട്ട് ലഭിച്ചു.
മധ്യപ്രദേശില്‍ നിന്ന് ബിജെപി സ്വന്തമാക്കിയത് 58.5 ശതമാനം വോട്ടാണ്. രാജസ്ഥാനില്‍ നിന്ന് 58.4 ശതമാനം വോട്ട് നേടി. ഛത്തീസ്ഗഡില്‍ 49.7 ശതമാനം വോട്ടും ബിജെപി സ്വന്തമാക്കി. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതാണ്. മാത്രമല്ല, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കുന്ന കര്‍ണാടകത്തില്‍ 51.7 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.












Click it and Unblock the Notifications