കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനിക ഓപ്പറേഷനിടെ നാല് തീവ്രവാദികളെ വധിച്ചു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം ഇന്ന് നടത്തിയ തുടര്‍ച്ചയായുള്ള സൈനിക ഓപ്പറേഷനിടെ നാല് തീവ്രവാദികളെ വധിച്ചു. ദക്ഷിണ കശ്മീരിലായിരുന്നു സൈനിക ഓപ്പറേഷന്‍ നടന്നത്. അവന്തിപോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും, മറ്റൊരാള്‍ ബിജ്‌ബെഹാര്‍ മേഖലയിലെ ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അവന്തിപ്പോറയില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍. സൈനികരെ ആക്രമിച്ച സംഭവത്തില്‍ വരെ ഇവര്‍ പങ്കാളികളായിട്ടുണ്ട്. സുരക്ഷാ സേനകളുടെ വിജയമായിട്ടാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പോലീസ് വിജയ്കുമാര്‍ അവകാശപ്പെട്ടത്.

1

നേരത്തെ അനന്ത്‌നാഗിലെ ബിജ്‌ബെഹാരയില്‍ വലിയ വെടിവെപ്പ് നടന്നിരുന്നു. സുരക്ഷാ സേനകളും തീവ്രവാദികളും ഇവിടെ ഏറ്റുമുട്ടി. തീവ്രവാദികള്‍ ഈ മേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്നു. കൃത്യമായ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്.

തീവ്രവാദികള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. പോലീസും സൈനികരും ഇവിടെയെത്തിയതിന് പിന്നാലെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഈ മേഖല ഒന്നാകെ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

English summary
encounter broke out in south kashmir, four terrorist killed in anti terrorist operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X