അര്‍ദ്ധ രാത്രിയ്ക്ക് മുമ്പ് ദില്ലിയില്‍ ഒക്‌സിജന്‍ ലഭ്യത ഉറപ്പാക്കുക; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുകയാണ്. ദില്ലിയില്‍ ഒക്‌സിജന്‍ ലഭ്യത കുറുവിനെ തുടര്‍ന്ന് 12ഓളം പേരാണ് ശനിയാഴ്ച മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 25 പേരുടെ ജീവനും നഷ്ടമായി. ഓക്‌സിജന്‍ ലഭ്യത കുറവ് കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ ഭികരത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത കുറവിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ മേയ് മൂന്ന് അര്‍ദ്ധ രാത്രിക്ക് മുമ്പായി രാജ്യത്തെ ഒക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി രംഗത്തെത്തിയിരിക്കുകയാണ്.

അടിയന്തര ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്റെ ഒരു ബഫര്‍ സ്റ്റോക്ക് സൃഷ്ടിക്കുന്നതിനും ഈ കരുതല്‍ ശേഖരങ്ങളുടെ സ്ഥലങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകളുമായി പ്രവര്‍ത്തിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ വിതരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ - ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ എന്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ 64 പേജുള്ള വിശദമായ ഉത്തരവ് വെള്ളിയാഴ്ച വാദം കേട്ട ശേഷം ഇന്ന് പുറപ്പെടുവിക്കുകയായിരുന്നു.
Recommended Video
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം
അതേസമയം, രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ രോഗികളുടെ കൂട്ടമരണം. കര്‍ണാടക-കേരള അതിര്‍ത്തി ജില്ലയായ ചാമരാജ നഗറിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് രോഗികള്‍ വന്‍ തോതില്‍ വര്‍ധിച്ചതോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. മരണവിവരം ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേര്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications