ഇന്ത്യയില്‍ ജനുവരി അവസാനത്തോടെ കൊവിഡ് കേസുകള്‍ കുതിച്ചേക്കാം; വിദഗ്ദര്‍ പറയുന്നത്
ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 46,723 കേസുകളുള്ള മഹാരാഷ്ട്ര, 27,561 കേസുകളുള്ള ഡല്‍ഹി, 22,155 കേസുകളുള്ള പശ്ചിമ ബംഗാള്‍, 17,934 കേസുകളുള്ള തമിഴ്നാട്, 21,390 കേസുകളുള്ള കര്‍ണാടക എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ഇന്ത്യയില്‍ കൊവിഡ് വ്യാപിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ദര്‍ നല്‍കുന്നത്.
ഇന്ത്യയില്‍ ജനുവരി അവസാനത്തോടെ അണുബാധയുടെ കൊടുമുടിക്ക് സാക്ഷ്യം വഹിക്കുമെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഡാറ്റാ സയന്റിസ്റ്റും എപ്പിഡെമിയോളജിസ്റ്റുമായ പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭ്രമര്‍ മുഖര്‍ജിയുടെ വാക്കുകളിലേക്ക്...

പൊതു വീക്ഷണകോണില്‍ നിന്ന് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് നമ്മള്‍ കാണുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നാം കണ്ടു. അടുത്ത ഏഴോ പത്തോ ദിവസങ്ങള്‍ക്കുള്ളില്‍, വളര്‍ച്ചയുടെ പാതയുടെ കാര്യത്തില്‍ മന്ദഗതിയിലാകുമെന്ന് നമുക്ക് കാണാം. ഡല്‍ഹിയില്‍ അടിസ്ഥാന പുനരുല്‍പ്പാദന സംഖ്യ 2 ആയിരുന്നു, അത് 1.4 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരിക്കും കുറച്ചതായി ഞാന്‍ പ്രതീക്ഷിക്കുന്നു.
അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ജനുവരി അവസാനത്തോടെ ഇന്ത്യയില്‍ കേസുകള്‍ ഉയരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് എല്ലായ്പ്പോഴും അങ്ങനെയാണെന്നും അവര്‍ വ്യക്തമാക്കി. വാക്‌സിനേഷന്റെ പ്രധാന്യത്തെ കുറിച്ചും ഭ്രമര്‍ മുഖര്‍ജി വ്യക്തമാക്കി. കൊവിഡിനെതിരെ വാക്‌സിനേഷന്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. നിരവധി ആളുകള്‍ ഇപ്പോള്‍ രോഗികളാണ്, എന്നാല്‍ ദൈവത്തിനോ പൊതുജനാരോഗ്യത്തിനോ വാക്‌സിനുകള്‍ക്കോ നന്ദി പറയണം. കാരണം, വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ആശുപത്രികളില്‍ പോകേണ്ടിവന്നിട്ടുള്ളൂ. സ്വാഭാവിക അണുബാധയ്ക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പിലൂടെയും ഇന്ത്യയുടെ പ്രതിരോധശേഷിയില്‍ കാര്യമായ മാറ്റം വന്നതിനാല്‍ ഇപ്പോള്‍ സ്ഥിതി രണ്ടാം തരംഗത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ഭ്രമര്‍ മുഖര്‍ജി വ്യക്തമാക്കി.












Click it and Unblock the Notifications