കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണക്കത്തിലായാലും ഭര്‍ത്താവ് ഹൗസിങ് ലോണ്‍ അടക്കണം

  • By Meera Balan
Google Oneindia Malayalam News

Mumbai
മുംബൈ: ഭാര്യയുമായി പിണക്കത്തിലായാലും ഭര്‍ത്താവ് ഭവന വായ്പ അടച്ച് തീര്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന് കോടതി. ഭാര്യയുടേയും ഭര്‍ത്താവിന്റെയും പേരില്‍ എടുത്ത ഭവനവായ്പ തിരിച്ചടയ്ക്കാന്‍ ഭര്‍ത്താവിനും ഉത്തരവാദിത്തമുണ്ടെന്ന് കോടി. ഭാര്യയുമായി പിണക്കത്തിലാണെങ്കിലും വീടിന് തുല്യ അവകാശം ഉള്ളത് പോലെ തന്നെ ലോണ്‍ അടയ്ക്കാനുള്ള ഉത്തരവാദിത്തവും ഭര്‍ത്താവിനുണ്ടെന്ന് കോടതി.

മുംബൈ സിറ്റി കോടതിയാണ് ഇക്കാര്യം പറഞ്ഞത്. മുംബൈക്കാരിയായ ഒരു സ്ത്രീയുടെ പരാതി പരിഗണിയ്ക്കവെയാണ് കോതി ഇക്കാര്യം പറഞ്ഞത്. ലോണ്‍ തുകയില്‍ ഇനി തിരിച്ചടയ്‌ക്കേണ്ടത്. 2.83 ലക്ഷം രൂപയാണ്. എന്നാല്‍ ഭര്‍ത്താവ് പിണക്കത്തിലായതിനാല്‍ ലോണ്‍ മാസതവണയായി അടയ്ക്കാന്‍ ഇയാള്‍ വിസമ്മതിച്ചു. താമസം 27,000 രൂപയാണ് അടയ്‌ക്കേണ്ടത്. രണ്ട് പേരുടേയും പേരില്‍ വാങ്ങിയ ഫഌറ്റിന്റെ വായ്പ അടച്ച് തീര്‍ക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം

ലോണ്‍ അടയ്ക്കാന്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ബാങ്ക് യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ യുവതി ഭര്‍ത്താവിനെ സമീപിച്ചു. എന്നാല്‍ പണം അടയ്ക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. വരുമാനം ഉള്ള വ്യക്തിയെന്ന നിലയില്‍ പണം തിരികെയടയ്ക്കാന്‍ ഭര്‍ത്താവിന് കഴിയുമെന്നും കോടതി പറഞ്ഞു.

English summary
A city court has held that by not paying EMIs on a home loan, a man was denying his wife the right to reside in her house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X