Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാക്ക് കൊണ്ട് ബാലൻസിംഗ് നടത്തുന്നത് നിർത്തണം', കേന്ദ്രത്തിനെതിരെ വിമർശനവുമായി പി ചിദംബരം

ഡൽഹി; റഷ്യ യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര സർക്കാർ വാക്ക് കൊണ്ട് ബാലൻസിംഗ് നടത്തുന്നത് നിർത്തണമെന്ന് കോൺ ഗ്രസ് നേതാവ് പി ചിദംബരം. ബാലൻസിംഗ് നിർത്തി റഷ്യയോട് യുദ്ധം നിർത്തണം എന്ന് പറയാൻ കേന്ദ്രം തയ്യാറാകണം. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദ്യാർത്ഥി മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ ട്വീറ്റുമായി ചിദംബരം മുന്നോട്ട് വന്നത്. യുക്രൈനിൽ നിരവധി ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

"ബോംബ് സ്‌ഫോടനം നിർത്തുകയോ താൽക്കാലികമായി അവസാനിപ്പിക്കുകയോ ചെയ്‌താൽ, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക് രാജ്യം വിടാൻ കഴിഞ്ഞേക്കും. ഒഴിപ്പിക്കൽ ഉത്തരവിടാൻ സർക്കാർ വൈകി. യുക്രൈനിൽ അനിഷ്ടകരമായതൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് വിശ്വസിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിച്ചതിലും സർക്കാർ കുറ്റക്കാരാണ്, " ചിദംബരം ട്വിറ്ററിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇന്ത്യ ഉറക്കെ ധൈര്യത്തോടെ സംസാരിക്കണമെന്നും റഷ്യ ഉടൻ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 pchidambaram

സായുധ പോരാട്ടം അവസാനിപ്പിക്കുന്നതിനും സമാധാനം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണം എന്ന് കോൺ ഗ്രസ് പാർട്ടിയുടെ വിദേശകാര്യ വകുപ്പ് ചെയർമാൻ ആനന്ദ് ശർമ്മ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. "റഷ്യയും യുക്രൈനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകളുടെ എല്ലാ പാതകളും ആത്മാർത്ഥതയോടെയും സ്വീകരിക്കണം - നാറ്റോ കരാറുകളും മുൻകാല ധാരണകളും. യുഎൻ ചാർട്ടർ എല്ലാ രാജ്യങ്ങളും ഉയർത്തിപ്പിടിക്കണം." എന്നായിരുന്നു അദ്ദേ ഹത്തിന്റെ വാക്കുകൾ.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് വാദിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം ഗത്ത് വന്നിരുന്നു. സുരക്ഷിതമായി ഒഴിപ്പിക്കാൻ സർക്കാരിന് തന്ത്രപരമായ പദ്ധതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഒഴിപ്പിക്കൽ പദ്ധതിയൊന്നും ഇല്ലെയെന്നും ഞങ്ങളുടെ യുവാക്കളെ ഉപേക്ഷിച്ചോ? എന്നും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് തലവൻ രൺദീപ് സുർജേവാല എന്നും കുറ്റപ്പെടുത്തി. ഇന്ത്യ ഒരിക്കലും പൗരന്മാരെ കൈവിട്ടിട്ടില്ലെന്നും യുദ്ധമേഖലകളിൽ നിന്ന് അവരെ എല്ലായ്‌പ്പോഴും ഒഴിപ്പിച്ചിട്ടുണ്ടെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ മറുപടിയായി പറഞ്ഞു.

Recommended Video

cmsvideo
    യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+