കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിഎമ്മും വിവിപാറ്റും തമ്മില്‍ 8 ഇടങ്ങളില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷീനില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ കൂറ്റന്‍ വിജയ്തിന് പിന്നില്‍ ഇവിഎമ്മുകളില്‍ ബിജെപിക്ക് അനുകൂലമായി അട്ടിമറി നടന്നത് കാരണമാണെന്നും പ്രതിക്ഷം ആരോപിച്ചിരുന്നു. വരാനാരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടു വരണമെന്ന ആവശ്യമാണ് ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതേ ആവശ്യവുമായി രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങാനിരിക്കുകയാണ് പാര്‍ട്ടികള്‍.

<strong>ഒടുവില്‍ തിരുമാനം! വിശ്വാസ വോട്ടെടുപ്പ് 6 മണിക്ക് മുന്‍പെന്ന് സ്പീക്കര്‍,കുമാരസ്വാമിയും സമ്മതിച്ചു</strong>ഒടുവില്‍ തിരുമാനം! വിശ്വാസ വോട്ടെടുപ്പ് 6 മണിക്ക് മുന്‍പെന്ന് സ്പീക്കര്‍,കുമാരസ്വാമിയും സമ്മതിച്ചു

അതിനിടെ പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ എട്ട് ഇടങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ

 വ്യാപക ക്രമക്കേടെന്ന്

വ്യാപക ക്രമക്കേടെന്ന്

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്തതയെ ചോദ്യം ചെയ്ത് 22 പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. സൂപ്രീം കോടതി വരെ നീണ്ട നിയമ യുദ്ധത്തില്‍ പക്ഷേ അന്ന് പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞതുമില്ല.പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് ഒരു ദിവസം മുന്‍പ് വരെ വിവിധ ഇടങ്ങളില്‍ ഇവിഎമ്മുകള്‍ വ്യാപകമായി കടത്തപ്പെട്ടതായുള്ള വീഡിയോകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 ബിജെപിയുടെ കൂറ്റന്‍ വിജയം

ബിജെപിയുടെ കൂറ്റന്‍ വിജയം

ഇതോടെ വിവപാറ്റുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാല്‍ പാര്‍ട്ടികളുടെ ആവശ്യം കമ്മീഷന്‍ തള്ളി. ഫലം വന്നപ്പോള്‍ മോദി തരംഗമായിരുന്നു രാജ്യത്ത് ആഞ്ഞടിച്ചത്.2014 നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി വിജയിക്കുകയും ചെയ്തു. ഉറച്ച സീറ്റുകള്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച മണ്ഡലങ്ങളില്‍ കൂടി ബിജെപി അടക്കി വാഴുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

 ക്രമക്കേട് കണ്ടെത്തി

ക്രമക്കേട് കണ്ടെത്തി

ബിജെപി ജയിച്ച പല മണ്ഡലങ്ങളിലും വോട്ടെണ്ണലില്‍ ഗുരുതര പിഴവ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. അതേസമയം ഇവയെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വാദങ്ങളെ ശരിവെച്ച് ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 കമ്മീഷന്‍റെ വിശദീകരണം ഇങ്ങനെ

കമ്മീഷന്‍റെ വിശദീകരണം ഇങ്ങനെ

സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വിവിപാറ്റുകള്‍ നിര്‍ബന്ധമാക്കിയ രാജ്യത്തെ 20,687 പോളിങ്ങ് സ്റ്റേഷനുകളിലെ എട്ടെണ്ണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

 പോളിങ്ങ് ഓഫീസര്‍

പോളിങ്ങ് ഓഫീസര്‍

അതേസമയം 0.0004 ശതമാനം മാത്രമാണ് പൊരുത്തക്കേട് ഉണ്ടായിട്ടുള്ളതെന്നും അതിനാല്‍ ഈ എട്ട് കേസുകളിലേയും അന്തിമഫലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകളാകാം പൊരുത്തക്കേടിന് കാരണമെന്നും കമ്മീഷന്‍ പറയുന്നു.

 34 വോട്ടുകള്‍

34 വോട്ടുകള്‍

ഈ എട്ട് കേസുകളില്‍ പലതിലും ഒന്നോ രണ്ടോ വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. ഒരു കേസില്‍ മാത്രമാണ് 34 വോട്ടുകളുടെ വ്യത്യാസം സംഭവിച്ചത്. വോട്ടെടുപ്പിന് മുന്‍പ് മോക്ക് പോള്‍ ചെയ്തത് ഡിലീറ്റ് ചെയ്യാന്‍ പോളിങ്ങ് ഓഫീസര്‍ മറന്നതാകും ഈ വലിയ വ്യത്യാസത്തിന് കാരണമെന്നും കമ്മീഷന്‍ പറയുന്നു.

അന്തിമ ഫലത്തെ ബാധിക്കില്ല

അന്തിമ ഫലത്തെ ബാധിക്കില്ല

ഈ എട്ട് കേസുകളിലും ആകെ 50 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ അവയൊന്നും തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇതാദ്യമായാണ് വോട്ടിങ്ങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിക്കുന്നത്.

 തെരഞ്ഞെടുപ്പ് ചട്ടപ്രകാരം

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവിഎമ്മിലെ വോട്ടുകളും വിവിപാറ്റുകളിലെ സ്ലിപ്പും പരിശോധനയ്ക്ക് വിധേയമാക്കി 1500 കേസുകളിലും പൊരുത്തക്കേട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം വിവിപാറ്റും വോട്ടുകളും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവപാറ്റുകളാണ് പരിഗണിക്കേണ്ടത്. ഈ എട്ട് കേസുകളില്‍ വിവിപാറ്റാണ് പരിഗണിച്ചതെന്നും കമ്മീഷന്‍ പറയുന്നു.

 വ്യാപക പ്രതിഷേധത്തിന്

വ്യാപക പ്രതിഷേധത്തിന്

അതിനിടെ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ വോട്ടിങ്ങ് മെഷീന്‍ വിഷയത്തില്‍ രാജവ്യാപക പ്രതിഷേധങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനും കോണ്‍ഗ്രസ് തിരുമാനിച്ചിട്ടുണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ വേണമെന്ന ആവശ്യം പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിയേക്കും.

ബഹിഷ്കരിക്കാന്‍

ബഹിഷ്കരിക്കാന്‍

ബാലറ്റ് പേപ്പറുകള്‍ തിരിച്ച് കൊണ്ടുവരാത്ത പക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇവിഎമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇവിഎമ്മുകള്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയക്കുമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെയും നേരത്തേ വ്യക്തമാക്കിയിരുന്നു.

<strong>ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍</strong>ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍

<strong>18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍ </strong>18 വര്‍ഷത്തിന് ശേഷം കെ എസ് യുവിന് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ്; സംരക്ഷണം ഉറപ്പെന്ന് സുധാകരന്‍

English summary
EVM-VVPAT mismatch found in 8 cases says EC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X