Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നാക്ക സംവരണം റദ്ദാക്കുമോ: 'ഭേദഗതി ഭരണഘടനയോടുള്ള വഞ്ചന'; സുപ്രീംകോടതിയില്‍ വാദം തുടങ്ങി

ദില്ലി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നാക്ക വിഭാഗങ്ങൾക്കുള്ള ഒരു "ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി" ആയി സംവരണം നടപ്പിലാക്കാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ വാദം. മുന്നോക്ക വിഭാഗക്കാർക്കുള്ള സംവരണം ഭരണഘടനയുടെ 103-ാം ഭേദഗതി തുല്യതയുടെ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

​പ്ര​മു​ഖ അ​ക്കാ​ദ​മി​ക വി​ദ​ഗ്​​ധ​നാ​യ ഡോ. ​മോ​ഹ​ൻ ഗോ​പാ​ലാ​ണ്​ സു​പ്രീംകോടതിയില്‍ ഭേദഗതിയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്. ചീഫ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേലാ എം ത്രിവേദി, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഭരണഘടനയില്‍ സംവരണം ഘടനാപരമായ അസമത്വത്തെ

ഭരണഘടനയില്‍ സംവരണം ഘടനാപരമായ അസമത്വത്തെ അഭിസംബോധന ചെയ്യുന്നതാണ് അല്ലാതെ സാമ്പത്തികമായി നല്ലവരാകാനുള്ള ഒരു മാർഗമല്ല. ചരിത്രപരമായി വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രവേശനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യമോ ശാക്തീകരണമോ നൽകുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംവരണത്തിന്റെ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നും ഹർജിക്കാർ വാദിച്ചു.

ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യം

മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യം "മോശമായ വ്യക്തിഗത സമ്പത്ത് മാനേജ്മെന്റ്" കാരണവും ആകാം. സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരു "ധാർമ്മിക അപകടം" സൃഷ്ടിക്കുന്നു - തന്റെ മുഴുവൻ പണവും നഷ്ടപ്പെട്ട ഒരു ചൂതാട്ടക്കാരനെ സംവരണത്തിന് യോഗ്യനാക്കാനാവില്ല.സമൂഹത്തില്‍ അന്യവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗത്തിന് മുഖ്യധാരയിലേക്ക് എത്താനുള്ള ഉപകരണമായാണ് സംവരണം ഏര്‍പ്പെടുത്തിയതെന്നും ഡോ. ജി. മോഹൻ ഗോപാൽ അഞ്ചംഗ ബെഞ്ചിന് മുമ്പാകെ ഹരജിക്കാർക്കായി വാദിച്ചു.

10 ശതമാനം ക്വാട്ട കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതി

10 ശതമാനം ക്വാട്ട കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് ഡോ. ഗോപാൽ പറഞ്ഞു. "സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകാൻ അധികാരമില്ലെന്ന് പാർലമെന്റിന് നന്നായി അറിയാമായിരുന്നു. ഇന്ദിരാ സാഹ്‌നി വിധിയിൽ പറയുന്നതുപോലെ പിന്നാക്ക വിഭാഗങ്ങൾ ഒഴികെ ഒരു വിഭാഗത്തിനും സംവരണം നൽകാൻ അവർക്ക് അധികാരമില്ല. എന്നിട്ടും രാഷ്ട്രീയ പരിഗണനകൾ കാരണം അത് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സാമ്പത്തിക സംവരണമായി ഭേദഗതിയെ ബോധപൂർവ്വം വ്യാജമായി അവതരിപ്പിക്കുകയാണ് ചെയ്തത്..." അദ്ദേഹം വാദിച്ചു.

"സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലും മുൻവർഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആരെയെങ്കിലും ദരിദ്രരെന്ന് വിലയിരുത്തുന്നത് മുഴുവൻ പദ്ധതിയുടെയും നടത്തിപ്പിനെ തന്നെ ചൂഷണം ചെയ്യുന്നു. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം ഏർപ്പെടുത്തുന്നത് പ്രായോഗികമായി നടപ്പിലാവുന്ന കാര്യമല്ല ഇത് വലിയ കൃത്രിമത്വത്തിനും കാരണമാവുന്നു. ഇത്തരം ഒരു പദ്ധതിയും പ്രായോഗികമായി നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം അയഥാർത്ഥവും ഏകപക്ഷീയവും അപ്രായോഗികവുമായ

ഇത്തരം അയഥാർത്ഥവും ഏകപക്ഷീയവും അപ്രായോഗികവുമായ പദ്ധതിയെ ഭരണഘടനയുടെ ഭാഗമാക്കുന്നത് ഭരണഘടനാ നിർമ്മാതാക്കളോട് അനാദരവ് കാണിക്കുന്നതും ഇന്ത്യൻ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ചിന്താശൂന്യതയാണ് കാണിക്കുന്നതെന്നും ഹർജിക്കാരിൽ ഒരാൾ വാദിച്ചു. കുടുംബ വാർഷിക വരുമാനം പ്രതിമാസം 66,666 രൂപയോ അതിൽ താഴെയോ അല്ലെങ്കിൽ പ്രതിവർഷം 8 ലക്ഷം രൂപയോ ഉള്ളവർക്ക് സംവരണത്തിന് അർഹതയുള്ള തരത്തിലാണ് നിലവിലെ നിയമമെന്നും ഡോ. ഗോപാൽ വാദിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും പത്ത്ശതമാനം സംവരണവും ഏര്‍പ്പെടുത്താന്‍ 2019 ജനുവരിയിലായിരുന്നു ഭരണഘടനയുടെ 103-ാം ഭേദഗതി കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്ത് നിരവധി ഹർജികള്‍ എത്തിയതോടെയാണ് സംവരണം 50 ശതമാനത്തില്‍ അധികമാകാമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനായി വിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+