കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്വന്ത് സിംഗ് ആശുപത്രിയില്‍; സ്ഥിതി അതീവഗുരുതരം

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും പുറത്താക്കപ്പെട്ട ബി ജെ പി നേതാവുമായ ജസ്വന്ത് സിംഗ് ദില്ലിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ ഐ സി യുവിലാണ് സിംഗ്. വീട്ടില്‍ വെച്ച് വീണതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജസ്വന്ത് സിംഗിനെ വീട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടത്. 76 കാരനായ സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടില്‍ തലയിടിച്ചു വീണതായിരിക്കാമെന്നാണ് നിഗമനം. ആന്തരിക രക്തസ്രവം തടയാനായി ജസ്വന്ത് സിംഗിനെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

jaswant-singh

ജസ്വന്ത് സിംഗിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സിംഗിന്റെ തലയിലാണ് ശസ്ത്രക്രിയ നടത്തിയത്. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയിലെത്തി സിംഗിനെ സന്ദര്‍ശിച്ചു. സിംഗിന്റെ രോഗവിവരങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ബി ജെ പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു ജസ്വന്ത് സിംഗ്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിംഗ് പുറത്തുപോകുന്നത്. പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ച സിംഗ് ബാഡ്മീറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, വാജ്‌പേയി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു സിംഗിന്.

English summary
Former BJP leader Jaswant Singh has been admitted to the Intensive Care Unit of the Army's Research and Referral hospital in Delhi after suffering a severe head injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X