Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരം ഇനി സുപ്രീംകോടതിയിലേക്ക്

ദില്ലി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരം ഇനി സുപ്രീംകോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ്മലാനിയാകും സമരക്കാര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിക്കുക. ഇപ്പോള്‍ നടത്തിവരുന്ന സമരം സമരക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അപൂര്‍ണ്ണമാണെന്നാണ് സമരക്കാരുടെ വാദം. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ച് കിട്ടണമെന്നാവശ്യപെട്ടാണ് വിമുക്തഭടന്മാര്‍ സമരം നടത്തിയിരുന്നത്. ജന്തര്‍ മന്തറില്‍ 320 ദിവസമായി പെന്‍ഷന്‍ പദ്ധതിക്കായി സമരം നടത്തുകയായിരുന്നു. അതിനിടെ കേന്ദ്രമന്ത്രി മനോഹര്‍ പരീഖര്‍ വണ്‍ റാങ്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഗണിക്കാത്തതിനാല്‍ ഇത് തള്ളുകയായിരുന്നു.

supreme-court

സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം വരാത്തതിനെ തുടര്‍ന്നാണ് ജന്തര്‍ മന്തറിലെ അനിശ്ചിതകാല സമരം നിര്‍ത്തി നിയമപരമായി വിഷയത്തെ നേരിടാന്‍ തീരുമാനിച്ചത്. മോദി സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍.

എന്നാല്‍ പദ്ധതി പ്രഖ്യാപിക്കാന്‍ വൈകിയതോടെയാണ് വിമുക്ത ഭടന്മാര്‍ സമരം തുടങ്ങിയത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായുള്ള ഇവരുടെ സമരം ശനിയാഴ്ച 320 ദിവസം തികയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+