"അസാധാരണമായ തലക്കെട്ടുകൾ, സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ": ചാനലുകൾക്ക് സർക്കാർ കുറിപ്പ്
ദില്ലി: ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെയും ദില്ലി സംഘർഷത്തിന്റേയും വാർത്തകള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ നിയമങ്ങൾ അനുശാസിക്കുന്ന പ്രോഗ്രാം കോഡ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താ ചാനലുകൾക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. ഉക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ വാർത്താ അവതാരർ നടത്തുന്നു "അതിശയോക്തി നിറഞ്ഞ്" പ്രസ്താവനകളുടെയും "തെറ്റായ തലക്കെട്ടുകളുടേയും" പ്രത്യേക ഉദാഹരണങ്ങൾ ഉദ്ധരിച്ചുക്കൊണ്ടായിരുന്നു സർക്കാറിന്റെ നിർദ്ദേശം.
"സ്ഥിരീകരിക്കാത്ത സി സി ടി വി ദൃശ്യങ്ങൾ" സംപ്രേഷണം ചെയ്തുകൊണ്ട് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ "സംഭവങ്ങളുടെ" അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതായും കേന്ദ്ര ചൂണ്ടിക്കാട്ടി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സംഭവങ്ങളെക്കുറിച്ചുള്ള ടെലിവിഷൻ ചാനലുകള്‍ നടത്തിയ ചില സംവാദങ്ങൾ "പാർലമെന്ററി വിരുദ്ധവും പ്രകോപനപരവും സാമൂഹികമായി അസ്വീകാര്യവുമായ ഭാഷ" ആയിരുന്നുവെന്നും സർക്കാർ നിർദ്ദേശത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാവും ഇതിനേ തുടർന്ന് ദില്ലി കോർപ്പറേഷന്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. "മേൽപ്പറഞ്ഞ വിഷയങ്ങള്‍ പരിഗണിക്കുമ്പോൾ, ടെലിവിഷൻ ചാനലുകൾ അവരുടെ ഉള്ളടക്കങ്ങള്‍ കൈമാറുന്ന രീതിയിൽ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രീതിയെക്കുറിച്ച് സർക്കാർ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു," ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു
1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളുടെ (റെഗുലേഷൻ) നിയമത്തിലെയും അതിനനുസരിച്ചുള്ള നിയമങ്ങളുടെയും മേൽപ്പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.












Click it and Unblock the Notifications