ഭാരത് ബയോടെകിന്റെ കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുളള അനുമതിക്ക് ശുപാര്‍ശ
ദില്ലി: ഭാരത് ബയോടെകിന്റെ കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുളള അനുമതിക്ക് ശുപാര്‍ശ നല്‍കി വിദഗ്ധ സമിതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)ക്കാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാര്‍ശ കൈമാറിയിരിക്കുന്നത്. ഭാരത് ബയോടെകിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നതാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. സിഡിജിഐയുടെ പച്ചക്കൊടി ലഭിക്കുകയാണ് എങ്കില്‍ രാജ്യത്ത് കൊവാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം കൊവാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിരുന്നു.

കൊവാക്‌സിന്റെ 10 മില്യണ്‍ ഡോസുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്. വര്‍ഷത്തില്‍ 300 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ 100 മില്യണ്‍ ഡോസ് വാക്‌സിന്‍ രാജ്യത്ത് തന്നെ വിതരണം നടത്തും. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യ വിതരണം നടത്തുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചിരുന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനിക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കാന്‍ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഡിസിജിഐക്ക് ശുപാര്‍ശ നല്‍കിയിരുന്നു. അനുമതി ലഭിച്ചാല്‍ രണ്ടര കോടി പേര്‍ക്കുളള വാക്‌സിന്‍ ഡോസുകള്‍ ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്ന് ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുക. ഇന്ന് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications