പടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര് മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെ
ചെന്നൈ: പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു. തമിഴ്നാട് നന്തംപട്ടിക്ക് സമീപം കാലത്തൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിലാണ് നാല് പേര് മരിച്ചത്. നാല് പേരും പടക്ക നിര്‍മ്മാണ ശാലയിലെ ജോലിക്കാരാണ്.ഇന്ന് രാവിലെയാണ് അപകടം. പടക്ക കമ്പിനിയുടെ ഉടമ 38 കാരനായ സി വഴിവീട് മുരുകനാണെന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്. അകദേശ് പത്തോളം റൂമുകളാണ് പടക്ക നിര്‍മാണ യൂണിറ്റിലുള്ളത്.
കശ്മീരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതിഷേധം പ്രഖ്യാപിച്ച പിന്നാലെ...
ഇന്ന് രാവിലെയും സാധാരണപോലെ തന്നെ ജോലിക്കാര്‍ ജോലി ചെയ്ത്കൊണ്ടിരിക്കുന്നതിനിടെ രാവിലെ 8.30 ഓടെ സമീപത്തെ ജനങ്ങള്‍ ഉഗ്ര സ്ഫോടന ശബ്ദം കേള്‍ക്കുകയും പടക്ക നിര്‍മ്മാണ ശാല പൊട്ടിതെറിക്കുന്നതുമാണ് കണ്ടത്. അവര്‍ ഉടന്‍ തന്നെ പൊലീസിലും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

തീ കെടുത്തിയ ശേഷം മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് സ്ഫോടനം നടന്ന സ്ഥലം വൃത്തിയാക്കുകയും അവിടുന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. 30 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അവരില്‍ നാല് പേരാണ് മരണപ്പെട്ടത്. എസ് കുമാര്‍ (38), പി പെരിയസാമി (65), എസ് വീരകുമാര്‍ (40) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അഫ്രക്ക് പുതുവത്സര സമ്മാനവുമായി മാട്ടൂല്‍ പഞ്ചായത്ത്; പൂവണിയുന്നത് ഏറ്റവും വലിയ സ്വപ്നം

മറ്റൊരു തൊഴിലാളിയായ പി മുരുകേശന് (38) ചികിത്സയ്ക്കായി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇത് കൂടാതെ എട്ട് വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേര് പരിക്കേറ്റ് ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു മുറിയില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടത്തിലെ മൂന്ന് മുറികള്‍ പൂര്‍ണമായും തകര്‍ന്നു.സംഭവത്തില്‍ നത്തംപട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുവര്‍ഷ ദിനമായതിനാല്‍ പൂജയ്ക്കു ശേഷമാണ് ജോലി തുടങ്ങിയത്. പൂജയ്ക്കായി തൊഴിലാളികളുടെ ബന്ധുക്കളും എത്തിയിരുന്നു. ഇവര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ലെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബറിലും തമിഴ്നാട്ടില്‍ പടക്കകടക്ക് തീപിടിച്ച് അഞ്ച് പേര് മരിച്ചിരുന്നു. കൊല്ലകുറിച്ചി ജില്ലയിലെ ശങ്കുപുരത്തായിരുന്നു അന്ന് പടക്കകടക്ക് തീപിടിച്ചത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹരിയാനയില്‍ മണ്ണിടിച്ചില്‍; 20ഓളം പേര് കുടുങ്ങിക്കിടക്കുന്നു... ദുരന്തം ഖനന മേഖലയില്‍

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടരുന്നു. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അറിയിച്ചിരുന്നത്. കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരപുരം ടൗണില്‍ ഒക്ടോബര്‍ 24ന് രാത്രിയിലാണ് പടക്കകടക്ക് തീപിച്ചത്. കടയില്‍ ജോലി ചെയ്തിരുന്ന നാല് പേര് സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണപ്പെട്ടത്.

ഖാലിദ്, ഷാ, ആലം, ഷേഖ് ബശീര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. . പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയില്‍ നിന്നും തീ പടര്‍ന്നതാണ് അപടക കാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ബേക്കറിയില്‍ സൂക്ഷിച്ചിരുന്ന നാല് ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചിരുന്നു. ദീപാവലി പ്രമാണിച്ച് കടയില്‍ വന്‍ പടക്കശേഖരമാണുണ്ടായിരുന്നത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നത്.
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു: നഗരം തിരിച്ചുള്ള വില വിവരം ഇങ്ങനെ