Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് വ്യോമതാവളങ്ങളില്‍ വന്‍ സ്‌ഫോടനം.. വ്യോമപാത അടച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പ്രകോപനം തുടരുന്നതിനിടെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള പ്രധാന വ്യോമതാവളം ഉള്‍പ്പെടെ നിരവധി വ്യോമതാവളങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ പാകിസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ സിവിലിയന്‍, വാണിജ്യ ഗതാഗതത്തിനും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയിരിക്കുകയാണ്.

ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ളതുമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളം ഉള്‍പ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3:15 നും ഉച്ചയ്ക്ക് 12:00 നും ഇടയില്‍ പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി എല്ലാ വിമാനങ്ങള്‍ക്കും അടച്ചിട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചു.

Pakistan

പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തിന് സമീപവും ലാഹോറിലെ വിവിധ സ്ഥലങ്ങളിലും ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലെ ചക്ലാലയിലാണ് പാകിസ്ഥാന്‍ വ്യോമസേനാ താവളം, നൂര്‍ ഖാന്‍ സ്ഥിതി ചെയ്യുന്നത്.

റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസിന് സമീപവും ലാഹോറിലെ ഒന്നിലധികം സ്ഥലങ്ങളിലും വെള്ളിയാഴ്ച വൈകി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് വ്യോമാതിര്‍ത്തി അടച്ചിട്ടതെന്ന് പ്രാദേശിക മാധ്യമമായ സമ ടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായി, ചൊവ്വാഴ്ച ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രകോപനപരമായ രീതിയില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നിരവധി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു.

എന്നാല്‍ ഇന്ത്യന്‍ സായുധ സേന നിരവധി പാകിസ്ഥാന്‍ വ്യോമ പ്രതിരോധ റഡാറുകളും അനുബന്ധ സംവിധാനങ്ങളും തകര്‍ത്ത് കൊണ്ടായിരുന്നു ആക്രമിച്ചുകൊണ്ട് പ്രതികരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാകിസ്ഥാന്‍, ഇന്ത്യയ്‌ക്കെതിരായ പ്രകോപനം തുടരുന്നത്. അതേസമയം ഇന്ന് പുലര്‍ച്ചെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം സൈന്യം രാവിലെ 10 മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ വലിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ഉണ്ടായേക്കും എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+